ന്യൂഡൽഹി: ഇന്ത്യ സൗഹാർദപരമായ ബന്ധം പുലർത്താൻ ശ്രമിക്കുമ്പോഴും പാകിസ്താൻ ഇന്ത്യയെ പിന്നിൽനിന്ന് കുത്താൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിൽ യുദ്ധവിജയത്തിൻെറ 21ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി പാകിസ്താനെ കടന്നാക്രമിച്ചത്.
ആഭ്യന്തര പ്രശ്നങ്ങളെ വഴിതിരിച്ചുവിട്ട് ഇന്ത്യൻ ഭൂപ്രദേശത്തെ പിടിച്ചെടുക്കാനുള്ള കുടില പദ്ധതിയാണ് പാകിസ്താൻ നടപ്പിലാക്കുന്നത്. എല്ലാവരോടും അകാരണമായി ശത്രുത വെച്ചുപുലർത്തുന്നത് ദുഷ്ടൻമാരുടെ പ്രകൃതമാണ്. തങ്ങളോട് നൻമ ചെയ്യുന്നവരെപ്പോലും അത്തരക്കാർ തിന്മയായാണ് കരുതുക. അതുകൊണ്ടാണ് സൗഹാർദപരമായ ഇടപെടലുകൾക്ക് പകരമായി പാകിസ്താൻ ഇന്ത്യയെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചത്. പക്ഷെ ഇന്ത്യയുെട ധീരതക്കും ശൗര്യത്തിനും ലോകം സാക്ഷ്യം വഹിച്ചതാണെന്നും നേരന്ദ്ര മോദി പറഞ്ഞു.
‘‘മലമുകളിൽ ചേക്കേറിയ ശത്രുവിനെതിരെ ഞങ്ങളുടെ േസന താഴെ നിന്ന് പോരാടിയത് നിങ്ങൾ സങ്കൽപിച്ചുനോക്കൂ. പക്ഷെ ഇന്ത്യൻ സൈന്യത്തിൻെറ ഉയർന്ന ധാർമികതയും സത്യവും മലമുകളിൽ വിജയം കുറിച്ചു. നമ്മുടെ സായുധ സേനയുടെ ധീരതക്ക് നന്ദി, ഇന്ത്യ കാർഗിലിൽ വലിയ കരുത്തു കാട്ടി ’’- പ്രധാനമന്ത്രി പറഞ്ഞു.
കാർഗിലിൽ പാക് സൈന്യത്തിനെതിരെയുള്ള യുദ്ധ വിജയത്തിൻെറ ഓർമകൾ പുതുക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 26ന് രാജ്യം കാർഗിൽ വിജയ ദിവസമായി ആഘോഷിച്ചു വരുന്നു. ഞായറാഴ്ച കാർഗിൽ യുദ്ധ വിജയത്തിന് 21 വർഷം പൂർത്തിയായിരിക്കുകയാണ്.
കൊറോണ വൈറസ് അതിൻെറ ആരംഭ ഘട്ടമായതിനാൽ തന്നെ ഇപ്പോഴും അപകടകാരിയാണെന്നും ഈ വരുന്ന സ്വതന്ത്ര്യദിനത്തിന് ഏവരും കോവിഡിൽ നിന്ന് സ്വതന്ത്ര്യം നേടുമെന്ന പ്രതിജ്ഞ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘കൊറോണ വൈറസ് മഹാമാരിയുടെ നടുവിൽ ഈ വർഷം ആഗസ്റ്റ് 15 ആഘോഷവും വ്യത്യസ്തമായ സാഹചര്യത്തിലാണ്. ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് മഹാമാരിയിൽ നിന്ന് സ്വതന്ത്ര്യം നേടുമെന്ന പ്രതിജ്ഞയെടുക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോടും യുവാക്കളോടും ആവശ്യപ്പെടുകയാണ്.’’ പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.