ലുധിയാന: വഴിയോരത്തെ ഒരു പക്കാവട വിൽപനക്കാരന് ജീവിതത്തിൽ ആരാവാം എന്ന് ചോദിച്ചാൽ റെയിൽവേ സ്റ്റേഷനിൽ ചായവിറ്റുനടന്ന ഒരാൾക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ പക്കാവടക്കാരന് എത്ര ഉയരത്തിലും എത്താമെന്നാണ് ഉത്തരം.ആലങ്കാരികമായി ഇങ്ങനെയൊക്കെ പറയാമെങ്കിലും പക്കാവട വിൽപനക്കാരന് എത്തിച്ചേരാവുന്ന സാമ്പത്തിക ഉന്നതിക്ക് ഒരു പരിധിയൊക്കെയുണ്ട് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ, പഞ്ചാബിലെ ലുധിയാനയിൽ പക്കാവട വിൽപനക്കാരനായ പന്നാ സിങ് തെൻറ വരുമാനത്തിെൻറ കാര്യത്തിൽ ആദായനികുതി വകുപ്പിനെയും ഞെട്ടിച്ചിരിക്കുകയാണ്.
പന്നാ സിങ്ങിെൻറ രണ്ട് കടകളിലെ ഒരു ദിവസത്തെ വരുമാനം ആദായനികുതി ഉദ്യോഗസ്ഥർ പരിശോധിച്ചതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം നികുതിയായി അടച്ചത് 60 ലക്ഷം രൂപയാണ്. ലുധിയാനയിലെ ഗിൽ റോഡിലും മോഡൽ ടൗണിലുമാണ് സിങ്ങിന് പക്കാവട കച്ചവടമുള്ളത്. ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമീഷണർ ഡി.എസ്. ചൗധരിയുടെ നിർദേശപ്രകാരമാണ് വകുപ്പ് ഉദ്യോഗസ്ഥർ കടകളുടെ കാഷ് കൗണ്ടറിലിരുന്ന് ഒരു ദിവസത്തെ വരുമാനം കണക്കാക്കിയത്. മുഴുവൻ കണക്കുകളും പരിശോധിച്ചതോടെ ഇദ്ദേഹം വർഷങ്ങളായി നടത്തിവരുന്ന നികുതിവെട്ടിപ്പ് വ്യക്തമായി.
ഒരുദിവസത്തെ ശരാശരി വരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഒരുവർഷത്തെ വരുമാനം കണക്കാക്കിയാണ് ഇദ്ദേഹത്തെക്കൊണ്ട് 60 ലക്ഷം അടപ്പിച്ചത്.
1952ൽ ഗിൽ റോഡിൽ ആരംഭിച്ച ചെറിയ പക്കാവട കടയാണ് ഇപ്പോൾ തിരക്കേറിയ രണ്ട് കടകളായി വളർന്നത്. പനീർ പക്കാവടയാണ് ഇവിടത്തെ പ്രധാന വിഭവം. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖർ പന്നാ സിങ്ങിെൻറ പക്കാവടയുടെ ആരാധകരാണ്.കഴിഞ്ഞദിവസം ലുധിയാനക്കടുത്ത മില്ലർ ഗഞ്ചിലെ ഉണക്കപ്പഴ വിൽപന കടയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് കടയുടമ കോടി രൂപയാണ് നികുതിയായി അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.