ബംഗളൂരു: കർണാടക ഉൗർജമന്ത്രി ശിവകുമാറിെൻറ വീട്ടിലും ബംഗളൂരുവിലെ ആഡംബര റിസോർട്ടിലും നടത്തിയ ആദായ നികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗുജറാത്തിലെ എം.എൽ.എമാർക്ക് പിന്തുണ നൽകുന്ന ശിവകുമാറിനെ ഭീഷണിപ്പെടുത്താനാണ് റെയ്ഡ്. സി.ആർ.പി.എഫിനെ റെയ്ഡ് നടത്താൻ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
റെയ്ഡിൽ പൊലീസിെൻറ സഹകരണം ആവശ്യമുണ്ടെങ്കിൽ സംസ്ഥാന പൊലീസിനെയാണ് ഇതിനായി സമീപിക്കേണ്ടത്. സി.ആർ.പി.എഫിനെ ഉപയോഗിച്ചത് നിയമപരമായി തെറ്റാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണ്. ഇത് നല്ല രാഷ്ട്രീയമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കർണാടക ഉൗർജമന്ത്രി ശിവകുമാറിെൻറ വീട്ടിലും ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്ന ആഡംബര റിസോർട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ അഞ്ച് കോടി രൂപ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.