ഐ.ടി നിയമത്തിലെ പുതിയ ഭേദഗതിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാൻ വസ്തുതാ പരിശോധന സമിതിക്ക് അധികാരം നൽകുന്ന ഐ.ടി നിയമത്തിലെ പുതിയ ഭേദഗതി ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ്. പുതിയ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സെൻസർഷിപ്പിന് സമാനമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തി ഐ.ടി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

കേന്ദ്രസർക്കാർ നിയമിക്കുന്ന വസ്തുതാ പരിശോധന സമിതിക്ക് വാർത്തകൾ പരിശോധിക്കാനും വ്യാജവാർത്തയാണോ അല്ലയോ എന്ന് നിർണയിക്കാനും അധികാരം നൽകുന്നതാണ് പുതിയ നിയമം. ഭേദഗതി മീഡിയ സെൻസർഷിപ്പിനു തുല്യമാണെന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാനാണ് നടപടിയെന്നാണ് കേന്ദ്രസർക്കാറിന്‍റെ വാദം.

Tags:    
News Summary - IT Rules Amendments: Will Harm Press Freedom, Says Editors Guild

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.