മുംബൈ: '25 മിനിറ്റുകൾക്ക് മുമ്പ് ആശുപത്രിയിൽ എത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ എൻെറ മകൻ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു'- ഇത് പറയുേമ്പാൾ രഞ്ജനയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മുംബൈ മാൽവാനിയിലെ കുപ്രസിദ്ധമായ ട്രാഫിക് േബ്ലാക്കിൻെറ ഇരയായിരിക്കുകയാണ് രഞ്ജനയുടെ മകൻ ജിഗ്നേഷ് പർമാർ. ആശുപത്രിയിൽനിന്ന് 500 മീറ്റർ അകലെ വെച്ചാണ് ഈ 27കാരൻ അന്ത്യശ്വാസം വലിക്കുന്നത്.
മാതാപിതാക്കൾക്കൊപ്പം മലാഡ് വെസ്റ്റിലെ മാൽവാനിയിലാണ് ഇവരുടെ താമസം. കഴിഞ്ഞദിവസം കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് ജിഗ്നേഷിനെ രാവിലെ പത്തിന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. സൗകര്യങ്ങൾ കുറവായതിനാൽ മികച്ച ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിർദേശം ലഭിച്ചത്. ഒപ്പം സമയം ലാഭിക്കാൻ ആംബുലൻസിൽ യാത്ര ചെയ്താൽ മതിയെന്ന ഉപദേശവും ഡോക്ടർമാർ നൽകി.
രാവിലെ 10.30നാണ് മദർ കെയർ ഹോസ്പിറ്റലിൽനിന്ന് മലാഡിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടതെന്ന് പർമാറിൻെറ സുഹൃത്ത് ആശിഷ് കറ്റാലെ പറഞ്ഞു. 'വീർ അബ്ദുൽ ഹമീദ് റോഡിൻെറ ഇരുവശത്തും േബ്ലാക്ക് കാരണം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ജുമാമസ്ജിദിന് മുന്നിൽ വാഹനം നിൽക്കുമ്പോൾ ജിഗ്നേഷ് സീറ്റിൽനിന്ന് എഴുന്നേറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. മുന്നിലെ വാഹനങ്ങളുടെ എണ്ണം കണ്ട് അയാൾ നിരാശനായി സീറ്റിൽ വീണു. പിന്നീടൊരു പ്രതികരണവുമുണ്ടായില്ല' -ആശിഷ് പറഞ്ഞു.
'സ്ഥിതി ഗുരുതമായതോടെ 11.25ന് ഗേറ്റ് നമ്പർ അഞ്ചിലെ ഹയാത്ത് ആശുപത്രിയിലെത്തി. എന്നാൽ, അവിടെയും ചികിത്സ ലഭ്യമല്ലാത്തതിനാൽ ലൈഫ്ലൈൻ ആശുപത്രിയിലേക്ക് തന്നെ പോകാൻ നിർദേശിക്കുകയായിരുന്നു. ഉച്ചക്ക് 12.15ഓടെ അവിടെ എത്തുേമ്പാഴേക്കും ജീവൻ വെടിഞ്ഞു. സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജിഗ്നേഷ് ഞങ്ങളുടെ കൂടെയുണ്ടാകുമായിരുന്നു. മാൽവാനിയിലെ ട്രാഫിക് േബ്ലാക്ക് അവൻെറ ജീവനെടുത്തു' -ആശിഷ് കറ്റാലെ കണ്ണീരോടെ കൂട്ടിച്ചേർത്തു.
ജനസാന്ദ്രതയേറിയ മാൽവാനി എപ്പോഴും ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമാണ്. നഗരത്തിലെ രണ്ടാമത്തെ വലിയ ചേരി പ്രദേശമാണിത്. ഒരിക്കലും അവസാനിക്കാത്ത നിർമാണ പ്രവർത്തനങ്ങൾ, നിയമവിരുദ്ധമായ കൈയേറ്റം, അപകടകരമായ പാർക്കിങ് എന്നിവയാണ് പ്രശ്നങ്ങൾക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.