ഉത്തരകാശിയിൽ മുസ്‍ലിംകളുടെ പലായനത്തിനിടയാക്കിയ കേസിൽ ലവ് ജിഹാദില്ലെന്ന് പരാതിക്കാരൻ

പുരോല: ഉത്തരകാശിയിൽ മുസ്‍ലിംകളുടെ പലായനത്തിലേക്ക് നയിച്ച കേസിൽ ലവ് ജിഹാദില്ലെന്ന് വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ അമ്മാവനാണ് ഹിന്ദുസ്ഥാൻ ടൈംസിനോട് ഇക്കാര്യം പറഞ്ഞത്. സ്കൂൾ അധ്യാപകനായ 40കാരനാണ് ​പെൺകുട്ടിയെ തട്ടികൊണ്ട് പോയത് സംബന്ധിച്ച് പൊലീസിൽ ആദ്യം പരാതി നൽകിയത്. മതപരമായ വശം കേസിനില്ലെന്ന് അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയെ തട്ടികൊണ്ട് പോയി ആദ്യ മണിക്കൂറിൽ തന്നെ ഇതിനെ വർഗീയവൽക്കരിക്കാനുള്ള ശ്രമമുണ്ടായി. ഹിന്ദുത്വവാദികളാണ് ഞങ്ങൾക്കായി ആദ്യം പരാതി തയാറാക്കി നൽകിയത്. എന്നാൽ, പൊലീസ് ഈ പരാതി സ്വീകരിച്ചില്ല. ഇത് ഒരു ലവ് ജിഹാദ് കേസല്ല. പെൺകുട്ടിയെ തട്ടികൊണ്ട് പോയവർ ഇപ്പോൾ ജയിലിലാണ്. ഇനി കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സംഘടനകൾ തന്നെ സമീപിച്ചിരുന്നു. എന്നാൽ, ദേവഭൂമി രക്ഷാ അഭിയാനും വിശ്വഹിന്ദു പരിഷത്തും നടത്തുന്ന സമരത്തിൽ ചേരില്ലെന്ന ഉറച്ച നിലപാടിലാണെന്നും ഇരയുടെ അമ്മാവൻ പറഞ്ഞു. അവരുടെ ആവശ്യങ്ങളെ എല്ലായിപ്പോഴും നിരസിച്ചിട്ടുണ്ട്. എന്നിലേക്ക് എത്താനുള്ള അവരുടെ ശ്രമങ്ങൾ ജീവിതം നരകമാക്കുകയാണ്. വർഗീയ സംഘർഷമുണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺകോളുകൾ ഇപ്പോൾ എടുക്കാറില്ല. താൻ ഇപ്പോൾ നമ്പർ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഉ​ത്ത​ര​കാ​ശി​യി​ലെ പു​രോ​ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മേ​യ് 26ന് ​ഉ​ബൈ​ദ് ഖാ​ൻ(24) എ​ന്ന കി​ട​ക്ക വി​ൽ​പ​ന​ക്കാ​ര​നും, ജി​തേ​ന്ദ്ര സൈ​നി (23) എ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മെ​ക്കാ​നി​ക്കും അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ ജി​തേ​ന്ദ്ര സൈ​നി​യു​ടെ പേ​ര് മ​റ​ച്ചു​വെ​ച്ച് ഉ​ബൈ​ദ് ഖാ​നെ മാ​ത്രം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ‘ല​വ് ജി​ഹാ​ദ്’ കേ​സാ​യി അ​വ​ത​രി​പ്പി​ച്ചതാണ് മുസ്‍ലിം വിരുദ്ധ വിദ്വേഷപ്രചരണമായി പരിണമിച്ചത്.

തു​ട​ർ​ന്ന് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രി​ൽ ചി​ല​രും ചേ​ർ​ന്ന് വി​ദ്വേ​ഷ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പു​രോ​ല വി​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര ഭ​വി​ഷ്യ​ത്ത് നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​വ​ർ മു​സ്‍ലിം​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി മുസ്‍ലിംകൾക്കാണ് പ്രദേശം വിട്ട് പലായനം ചെയ്യേണ്ടി വന്നത്.

Tags:    
News Summary - ‘It was never a love jihad case’: Complainant on bid to abduct in Uttarkashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.