ന്യൂഡൽഹി: െഎ.ടി.െഎ വിദ്യാർഥികൾക്ക് വൈകാതെ സി.ബി.എസ്.ഇയുടെ 10, 12 ക്ലാസ് കഴിഞ്ഞവർക്കു തുല്യമായ സർട്ടിഫിക്കറ്റ് കിട്ടിയേക്കും. െഎ.ടി.െഎക്ക് പ്രത്യേകമായ ബോർഡ് രൂപവത്കരിക്കാനും പ്രത്യേക പരീക്ഷ അതിനു കീഴിൽ നടത്തി സർട്ടിഫിക്കറ്റു നൽകാനുമുള്ള നിർദേശം മാനവശേഷി വികസന മന്ത്രാലയം അംഗീകരിച്ചു.
ഒാരോ വർഷവും രാജ്യത്തെ 13,000 വരുന്ന െഎ.ടി.െഎകളിൽനിന്ന് 20 ലക്ഷത്തോളം പേർ പഠിച്ചിറങ്ങുന്നുണ്ട്. ഇവർക്ക് മുന്നോട്ടുള്ള പഠനത്തിനും സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും. സി.ബി.എസ്.ഇയുടെയും െഎ.സി.എസ്.ഇയുടെയും മാതൃകയിലാണ് െഎ.ടി.െഎ ബോർഡ് സ്ഥാപിക്കുകയെന്ന് നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി ലോക്സഭയെ അറിയിച്ചു.
പദ്ധതി നിർദേശം അംഗീകരിക്കപ്പെടുന്നതോടെ, െഎ.ടി.െഎ വിദ്യാർഥികൾക്ക് 10,12 ക്ലാസ് സർട്ടിഫിക്കറ്റ് പരീക്ഷ നടത്തുന്നതിന് ദേശീയ വൊക്കേഷനൽ ട്രെയിനിങ് കൗൺസിലിനെ ചുമതലപ്പെടുത്തും. കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് മറ്റ് 10,12 ക്ലാസ് സർട്ടിഫിക്കറ്റ് പോലെത്തന്നെ കണക്കാക്കണമെന്ന് യു.ജി.സിക്കും മറ്റും നിർദേശം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.