മാലേഗാവ്: മഹാരാഷ്ട്രയിൽ പാർട്ടിപ്രവർത്തനം ശക്തമാക്കി മുസ്‌ലിം ലീഗ്. സംസ്ഥാന പ്രസിഡൻറ് അസ്‌ലം മുല്ല ഖാെൻറയും ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാെൻറയും നേതൃത്വത്തിൽ മാലേഗാവിലടക്കം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കമ്മിറ്റികൾ രൂപവത്കരിച്ചു. മാലേഗാവിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ കൂട്ടായ്മയായ മാലേഗാവ് ഡെവലപ്മെൻറ് ഫ്രണ്ട് (എം.ഡി.എഫ്) പ്രവർത്തകർ പാർട്ടി കൺവെൻഷനിടെ മുസ്‌ലിം ലീഗിൽ ചേർന്നു.
എം.ഡി.എഫിെൻറ ശ്രമഫലമായി മാലേഗാവിലും സമീപപ്രദേശങ്ങളിലുമുള്ള ട്രേഡ് യൂനിയൻ നേതാക്കളും പാർട്ടിയുടെ തൊഴിലാളി സംഘടനയായ എസ്.ടി.യുവിൽ ചേരാൻ സന്നദ്ധത അറിയിച്ചതായി ലീഗ് നേതാക്കൾ പറഞ്ഞു. മാലേഗാവിൽ മുസ്‌ലിം ലീഗ് ഓഫിസും തുറന്നു. മാലേഗാവിലും സമീപ പ്രദേശങ്ങളിലും നടന്ന യോഗങ്ങളിൽ, സി.എച്ച്. അബ്ദുറഹ്മാൻ, ട്രഷറർ കെ.പി. അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡൻറ് എം.എ. ഖാലിദ്, നേതാവ് ഷകീൽ ഹമദാനി, ഇംറാൻ റാഷിദ്, ഇഹ്തി ഷാ ശൈഖ്, സാബിർ മാസ്റ്റർ, പ്രഫ. ഹബീബ് റഹ്മാൻ, ഇജാസ് ഷഹീൻ, അബുസർ ഗെഫാരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.