ഹൈദരാബാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകളും ഉപദേഷ്ടാവുമായ ഇവാൻക ട്രംപിെൻറ ഹൈദരാബാദ് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ നിന്ന് ഒഴിപ്പിച്ച യാചകരെല്ലാം വീണ്ടും തെരുവിലെത്തി. േഗ്ലാബൽ എൻറർപ്രനർഷിപ്പ് സമ്മിറ്റിെൻറ ഭാഗമായി നവംബർ 28 നാണ് ഇവാൻക ഹൈദരാബാദ് എത്തിയത്. ഇവാൻക എത്തുന്നതിന് മുമ്പ് പൊലീസ് തെരുവിൽ നിന്ന് യാചകരെയെല്ലാം ഒഴിപ്പിച്ച് സർക്കാർ നടത്തുന്ന അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഒരു മാസത്തേക്ക് ഭിക്ഷയാചിക്കുന്നതിന് വിലക്കേർപ്പെടുത്തകയും ചെയ്തു. എന്നാൽ പരിപാടി കഴിഞ്ഞ് ഇവാൻക പോയതോടെ യാചകരും തെരുവിൽ തിരിച്ചെത്തി.
സ്ത്രീകളായ യാചകരെ ചെർലപള്ളിയിലെ ആനന്ദ് ആശ്രമത്തിലും പുരുഷൻമാരെ ചഞ്ചൽഗുഡയിലെ അഭയകേന്ദ്രത്തിലേക്കുമാണ് മാറ്റിയിരുന്നത്. എന്നാൽ ഒരാഴ്ചക്ക് ശേഷം മിക്കവരും സർക്കാർ അഭയകേന്ദ്രങ്ങളിൽ നിന്ന് മടങ്ങുകയായിരുന്നു.
ചെർലപള്ളിയിലെ കേന്ദ്രത്തിൽ 10 സ്ത്രീകളും ചഞ്ചൽഗുഡയിൽ 30ഒാളം പേരും മാത്രമാണുള്ളതെന്ന് പൊലീസ് സൂപ്രണ്ട് അർജുൻ റാവു പറഞ്ഞു. ജനുവരി ഏഴുവരെ പൊലീസ് നഗരത്തിൽ യാചക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിരോധനം ഏർപ്പെടുത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടും തെരുവിൽ ഭിക്ഷയാചിക്കുന്നതായി കണ്ടാൽ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുമെന്നും അർജുൻ റാവു അറിയിച്ചു.
ഹൈദരാബാദിൽ നവംബർ 28 ന് നടന്ന ത്രിദിന ഉച്ചകോടിയിൽ അമേരിക്കയിൽ നിന്നുള്ള 38 അംഗ പ്രതിനിധി സംഘത്തെ ട്രംപിെൻറ മകളും ഉപേദേഷ്ടാവുമായ ഇവാൻക ട്രംപാണ് നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.