ചെന്നൈ: പ്രാർഥനകളും സ്തുതിഗീതങ്ങളും നിറഞ്ഞുനിന്ന മറീന ബീച്ചിൽ പതിനായിരങ്ങൾ ജയലളിതയെ സ്മരിച്ച് ശവകുടീരത്തിൽ ഒത്തുകൂടി. ഒന്നാം ചരമവാർഷികത്തിൽ സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് സ്ത്രീകളുൾപ്പെടെ അണ്ണാ ഡി.എം.കെ പ്രവർത്തകർ മറീനയിലേക്ക് ഒഴുകുകയായിരുന്നു.
ജയലളിതയുടെ ചിത്രങ്ങൾക്കു മുന്നിൽ തമിഴകം പൂക്കളർപ്പിച്ച് കൈകൂപ്പി നിന്നു. സംസ്ഥാന സർക്കാറിെൻറയും പാർട്ടിയുടെയും നേതൃത്വത്തിലാണ് ഒാർമ പുതുക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും ഉപ മുഖ്യമന്ത്രിയും പാർട്ടി കോഒാഡിനേറ്ററുമായ ഒ. പന്നീർസെൽവവും അടക്കമുള്ളവർ ദുഃഖസൂചകമായി കറുത്ത ഷർട്ടിട്ട് നഗരപ്രദക്ഷിണം നടത്തിയാണ് ജയലളിതയുടെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തി പ്രതിജ്ഞയെടുത്തത്. മന്ത്രിസഭാംഗങ്ങളും എം.എൽ.എ-എം.പിമാരും മറ്റ് നേതാക്കളും അണിനിരന്നു.
ജയലളിത ജീവിച്ചിരുന്നപ്പോൾ പല കാരണങ്ങളാൽ മുഖ്യമന്ത്രി പദവിയിലിരുന്ന ഒ. പന്നീർസെൽവം ആറു വിഷയങ്ങളിലൂന്നി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അണികൾ ഉച്ചസ്ഥായിയിൽ ഏറ്റുെചാല്ലി. പുരട്ച്ചി തൈലവിയുടെ സ്വപ്നങ്ങൾ പൂവണിയാൻ അണ്ണാ ഡി.എം.കെ സർക്കാറിെൻറ നല്ലഭരണം തുടരുമെന്നും ഭാവിയിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും അണികൾ പ്രതിജ്ഞ ചൊല്ലി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അണ്ണാശാലയിലെ എം.ജി.ആർ പ്രതിമയിൽ മാലയിട്ടാണ് സംസ്ഥാന സർക്കാറിെൻറ മൗനജാഥ തുടങ്ങിയത്.
അര മണിക്കൂർകൊണ്ട് രണ്ടു കിലോമീറ്റർ താണ്ടി മറീനയിലെത്തി. ഉച്ചക്ക് രണ്ടു മണിയോടെ വിമത നേതാവ് ദിനകരെൻറ നേതൃത്വത്തിൽ എം.എൽ.എമാരും നേതാക്കളും മറീനയിൽ പുഷ്പാർച്ചന നടത്തി. ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷം ഒഴിവാക്കാൻ െപാലീസിെൻറ കനത്ത സുരക്ഷയുണ്ടായിരുന്നു. ജയലളിതയുടെ മരണ ദിവസത്തിൽ സംശയമുള്ളതിനാൽ ചരമവാർഷികം തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യഹരജി കഴിഞ്ഞദിവസം മദ്രാസ് ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.