പൊലീസ് മെഡലിൽ നിന്ന് ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം നീക്കം ചെയ്ത് കാശ്മീർ

ശ്രീനഗർ: ജമ്മു-കശ്മീരിലെ പൊലീസ് മെഡലിൽ നിന്ന് മുൻ മുഖ്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം നീക്കം ചെയ്തതായി കേന്ദ്രഭരണ പ്രദേശ സർക്കാർ അറിയിച്ചു. പകരം ഇന്ത്യ ഗവൺമെന്‍റിന്‍റെ ദേശീയ ചിഹ്നം പതിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ജമ്മു-കശ്മീർ പൊലീസ് മെഡൽ സ്കീമിന്‍റെ നാലാം ഖണ്ഡികയിൽ മാറ്റം വരുത്തിയതിനാലാണ് ഷേർ-ഇ-കശ്മീർ എന്നറിയപ്പെട്ടിരുന്ന ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം നീക്കം ചെയ്ത് ദേശീയ ചിഹനം പതിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ധീരതക്കും പ്രശംസാർഹമായ സേവനങ്ങൾക്കും നൽകുന്ന മെഡലിൽ 'ജമ്മു-കശ്മീർ പൊലീസ് ഫോർ ഗലാന്‍ററി' എന്നും 'ജമ്മു-കാശ്മീർ പോലീസ് മെഡൽ ഫോർ മെറിറ്റോറിയസ് സെർവീസ്' എന്നും ആലേഖനം ചെയ്യപ്പടുമെന്ന് ഫിനാൻഷ്യൽ കമീഷനറും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ രാജ് കുമാർ ഗോയൽ പറഞ്ഞു.

2001ലാണ് പൊലീസ് മെഡലുകൾ ആദ്യമായി കൊടുത്തു തുടങ്ങിയത്. പുതുവർഷത്തിലും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലുമായി മൂന്ന് ഘട്ടങ്ങളിലായാണ് മെഡലുകൾ നൽകുക. 

Tags:    
News Summary - J-K: Govt replaces Sheikh Abdullah's image embossed on Police medal with national emblem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.