ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ഗുജ്ജർ സമുദായത്തിൽ നിന്നും ആദ്യമായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശനം നേടി ഇർമിം ഷമീം. അതിർത്തി ജില്ലയായ രജൗരിയിലെ ധാനോർ സ്വദേശിയാണ് ഇർമി ം ഷമീം. ജൂണില്‍ ഇര്‍മിം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിരുന്നു.
ധാനോറിൽ നിന്നും പത്ത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഇർമിം സ്കൂളിലെത്തിയിരുന്നത്. പിന്നാക്ക വിഭാഗത്തിലുള്ള കുടുംബത്തിന് മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ല.
‘‘എല്ലാവര്‍ക്കും അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ആ വെല്ലുവിളികളെ നേരിട്ടാൽ വിജയവും നമ്മിലേക്കെത്തും - ഇര്‍മിം പറഞ്ഞു. ഇര്‍മിം എയിംസിൽ പ്രവേശനം നേടിയ സന്തോഷത്തിലാണ് കുടുംബം.. ഈ പ്രദേശത്തിന്‍റെ ഏക പ്രതീക്ഷ പെണ്‍കുട്ടികളിലാണെന്ന് ഇര്‍മിമിന്‍റെ അമ്മാവന്‍ ലിയാഖദ് ചൗധരി പറഞ്ഞു.
ജില്ലാവികസന കമ്മീഷണര്‍ ഐജാസ് അസദ് ഇര്‍മിമിന് തുടര്‍പഠനത്തിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.