ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില ഡോക്ടർ പരിശോധിക്കുന്നു
ചണ്ഡിഗഢ്: പഞ്ചാബിലെ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ അനിശ്ചിത കാല നിരാഹാരം അവസാനിപ്പിച്ചിട്ടില്ലെന്ന് കർഷകനേതാവ് അഭിമന്യു കോഹർ. ദല്ലേവാൾ വെള്ളം കുടിച്ച് ഉപവാസം അവസാനിപ്പിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോഹറിന്റെ പ്രതികരണം.
കഴിഞ്ഞയാഴ്ച സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത കർഷക നേതാക്കളെ ജയലിൽ നിന്ന് വിട്ടയച്ചതിനെ തുടർന്ന് ദല്ലേവാൾ ഒരുഗ്ലാസ് വെള്ളം കുടിച്ചു. എന്നാൽ, അദ്ദേഹം സമരം അവസാനിപ്പിച്ചിട്ടില്ല. എല്ലാ കർഷകരെയും മോചിപ്പിക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ദല്ലേവാൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) നൽകുന്നതിനുള്ള നിയമപരമായ ഗ്യാരന്റി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നവംബർ 26നാണ് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.