ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ജഗ്തർ സിങ് താരക്ക് ജീവപര്യന്തം തടവുശിക്ഷ. അതീവസുരക്ഷയുള്ള ബുറെയിൽ ജയിൽ കോടതിയിൽ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ജെ.എസ്. സിദ്ദുവാണ് ശിക്ഷ വിധിച്ചത്.
43കാരനായ താരയെ പാർപ്പിച്ചിരിക്കുന്നത് ഇൗ ജയിലിലാണ്. പ്രതി 35,000 രൂപ പിഴയടക്കണമെന്നും കോടതി നിർദേശിച്ചു. തെൻറ കക്ഷി അപ്പീൽ നൽകില്ലെന്നും സി.ബി.െഎ വധശിക്ഷയാണ് ആവശ്യപ്പെട്ടതെന്നും താരയുടെ അഭിഭാഷകൻ സിമ്രൻജിത് സിങ് പറഞ്ഞു. ഇൗ വർഷം ജനുവരിയിൽ താര കോടതിയിൽ കുറ്റസമ്മതമൊഴി എഴുതി നൽകിയിരുന്നു.
1995 ആഗസ്റ്റ് 31ന് ചണ്ഡീഗഢ് സെക്രേട്ടറിയറ്റിനു പുറത്തുണ്ടായ സ്ഫോടനത്തിലാണ് ബിയാന്ത് സിങ് കൊല്ലപ്പെട്ടത്. മറ്റ് 16പേർക്കും അന്ന് ജീവർ നഷ്ടപ്പെട്ടു. പഞ്ചാബ് പൊലീസിലെ ദിലാവർ സിങ്ങാണ് ചാവേറായി പൊട്ടിത്തെറിച്ചത്.
1995 സെപ്റ്റംബറിൽ ഡൽഹിയിൽനിന്ന് അറസ്റ്റിലായ താര, കേസിെൻറ വിചാരണ തുടരവെ 2014ൽ ബുറെയിൽ ജയിലിൽനിന്ന് രണ്ട് കൂട്ടാളികൾക്കൊപ്പം തടവ് ചാടിയിരുന്നു. പിന്നീട് 2015ൽ തായ്ലൻഡിൽനിന്നാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.