ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ പ്രദേശവാസികളെ കല്ലെറിയുന്ന വിഡിയോ പുറത്തുവിട്ട് ആപ് നേതാവ്

ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ചതിന്‍റെ ഉത്തരവാദിത്തം ഒരു സമുദായത്തിനുമേൽ ചുമത്തുന്നതിനെതിരെ ആം ആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനതുല്ലാ ഖാൻ രംഗത്തുവന്നു. ഘോഷയാത്രയോടൊപ്പം ഉണ്ടായിരുന്നവർ പ്രദേശവാസികൾക്കുനേരെ കല്ലെറിയുന്നതിന്‍റെ വിഡിയോ പുറത്തുവിട്ടാണ് ഓഖ്ല എം.എൽ.എ ഏകപക്ഷീയമായ കുറ്റാരോപണം ചോദ്യം ചെയ്തത്.

ജഹാംഗീർപുരി സംഘർഷത്തിന് ഒരു സമുദായത്തെ ഉത്തരവാദികളാക്കി കാണുന്നത് തെറ്റാണെന്ന് അമാനതുല്ലാ ഖാൻ ചൂണ്ടിക്കാട്ടി. പള്ളിക്ക് പുറത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചുകടക്കാൻ നോക്കുന്നതും പള്ളിയിൽ കാവിക്കൊടി കെട്ടാൻ ശ്രമിക്കുന്നതും ശരിയാണോ എന്ന് അമാനതുല്ലാ ഖാൻ ചോദിച്ചു.

തെറ്റ് ആരുടെ ഭാഗത്തുനിന്നായാലും അവർക്കെതിരെ അന്വേഷണം വേണം. അല്ലാതെ മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നത് തെറ്റാണ്. കല്ലെറിയുന്നത് ആരൊക്കെയാണെന്ന് താൻ പുറത്തുവിട്ട വിഡിയോയിൽ കാണാമെന്നും എന്നാൽ, ഗോദി മീഡിയ ഒരു പക്ഷത്തേക്ക് മാത്രം കാര്യങ്ങളെത്തിക്കാനുള്ള പണിയിലാണെന്നും അമാനതുല്ലാ ഖാൻ കുറ്റപ്പെടുത്തി. 



Tags:    
News Summary - Jahangirpuri Violence: AAP MLA Says Not Right To Target One Community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.