ഷിംല: ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിക്കായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ച. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമൻ, നരേന്ദ്ര സിങ് തോമർ എന്നിവർ ഷിംലയിലെത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുമായി കൂടിയാേലാചന തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രി ജഗൽ പ്രകാശ് നദ്ദ, മാണ്ഡി ജില്ലയിലെ സീരജിൽനിന്ന് അഞ്ചുതവണ എം.എൽ.എയായ ജയ്റാം താകുർ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖർ.
ജയ്റാം താകുറിനാണ് കൂടുതൽ സാധ്യത. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടായേക്കും. സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്ന് നിരീക്ഷകർ അറിയിച്ചു. ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിനുശേഷം സംസ്ഥാനത്ത് പാർട്ടിയുടെ ചുമതല വഹിക്കുന്ന മംഗൾ പാണ്ഡെ, പാർട്ടി കോർകമ്മിറ്റി, എം.എൽ.എമാർ എന്നിവരുടെ യോഗവും ചേർന്നു.
മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ച പ്രേംകുമാർ ധുമലിെൻറ പരാജയം ബി.ജെ.പിക്ക് കനത്ത ആഘാതമാണ്. എന്നാൽ, ധുമലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി സീറ്റ് ഒഴിയാൻ മൂന്ന് എം.എൽ.എമാർ രംഗത്തുവന്നു. മറ്റു ചില പേരുകളും പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡൻറ് സത്പാൽ സിങ്, ധുമൽ, സംഘടന സെക്രട്ടറി പവാൻ റാണ, സംസ്ഥാനത്തുനിന്നുള്ള അഞ്ച് എം.പിമാർ എന്നിവരടങ്ങുന്ന കോർകമ്മിറ്റിയുമായി നിരീക്ഷകർ ചർച്ച നടത്തും. 68 അംഗ സഭയിൽ ബി.െജ.പിക്ക് 44 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.