ഷിംല: ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂര്‍ മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും.
68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായാണ് ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. മാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയും വിജയിച്ച ജയറാം താക്കൂര്‍ ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെയാണ് താക്കൂറിന് നറുക്ക് വീണത്. 21 അംഗങ്ങളുളള കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷം. സി.പി.എം ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലെ മറ്റു കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.