ചെന്നൈ: വീട്ടിലേതിനെക്കാൾ നല്ല രുചിയുള്ള ഭക്ഷണം ജയിലിൽ ലഭ്യമാവുമെന്നതിനാൽ മോഷ ണം പതിവാക്കിയ പ്രതിയെ പൊലീസ് പിടികൂടി. ചെന്നൈ താമ്പരം പെരിങ്കളത്തൂർ ജ്ഞാനപ്രകാശം( 45) ആണ് പ്രതി. താമ്പരത്തിന് സമീപം ഇരുചക്ര വാഹനത്തിൽനിന്ന് പെട്രോൾ മോഷ്ടിക്കവെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഒരു മാസം മുമ്പ്സി.സി.ടി.വി മോഷ്ടിച്ച കേസിൽ ജൂൺ 29നാണ് ജാമ്യത്തിലിറങ്ങിയത്. ജോലിയും ഭക്ഷണവും കിട്ടാതെ വലഞ്ഞ ജ്ഞാനപ്രകാശം വീണ്ടും ജയിലിലേക്ക് പോകാൻ തീരുമാനിച്ചു. ജൂലൈ അഞ്ചിന് ബൈക്ക് മോഷ്ടിച്ച് വിവിധയിടങ്ങളിൽ കറങ്ങിയെങ്കിലും പൊലീസ് പിടികൂടിയില്ല. പിന്നീടാണ് പൊലീസിെൻറ ശ്രദ്ധയിൽപ്പെടുന്നവിധം പെട്രോൾ മോഷ്ടിച്ചത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണലക്ഷ്യം പ്രതി അറിയിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ടെങ്കിലും ഇയാളെ ശ്രദ്ധിക്കാറില്ല. മോഷ്ടിച്ച ബൈക്ക് ബന്ധെപ്പട്ട ഉടമക്ക് കൈമാറിയ പൊലീസ് ജ്ഞാനപ്രകാശത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.