വിവാഹമോചനത്തിനായി ഇന്ദ്രാണിയും പീറ്റർ മുഖർജിയും കോടതിയിൽ

മുംബൈ: ഷീനാബോറ വധക്കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി, പീറ്റർ മുഖർജി എന്നിവർ ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹ മോചന ഹരജി നൽകി. വീണ്ടെടുക്കാന്‍ സാദ്ധ്യമല്ലാത്ത തരത്തിൽ ബന്ധം തകർന്നതായി ഹരജിയിൽ പറയുന്നു.

ഇന്ദ്രാണി ഏപ്രിലിൽ പീറ്റർ മുഖർജിക്ക് വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. പീറ്റർ മുഖർജി ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത്. ഇന്ദ്രാണി ബൈക്കുള വനിതാ ജയിലിലും.

മോശം ആരാഗ്യോവസ്ഥയും ജയിലിൽ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഇന്ദ്രാണി നൽകിയ ജാമ്യാപേക്ഷ നേരത്തേ സി.ബി.ഐ കോടതി തള്ളിയിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ജൂലൈയിൽ മുഖർജിയെ ആശുപത്രിയിലാക്കിയിരുന്നു.

Tags:    
News Summary - Jailed Indrani and Peter Mukerjea in Sheena Bora murder case file divorce- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.