ജയ്പുർ: 70പേർ കൊല്ലപ്പെട്ട 2008ലെ ജയ്പുർ സ്ഫോടന പരമ്പരകളിൽ നാലുപേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. ശിക്ഷ വ്യാഴാഴ്ച വിധിക്കും.
മുഹമ്മദ് സൈഫ്, മുഹമ്മദ് സർവാർ അസ്മി, മുഹമ്മദ് സൽമാൻ, സൈഫുർറഹ്മാൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട ഷാബാസ് ഹുസൈനെ സംശയത്തിെൻറ ആനുകൂല്യത്തിൽ വിട്ടയച്ചു. 2008 േമയ് 13നാണ് ജയ്പുരിലും വിനോദസഞ്ചാര കേന്ദ്രളിലുമായി 15 മിനിറ്റിനുള്ളിൽ എട്ട് ബോംബ് സ്ഫോടനങ്ങൾ നടന്നത്. 70 പേർ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എ.പി.എ ഉൾപ്പെടെ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.