ന്യൂഡൽഹി: ദേശീയ ഗാനമായ 'ജനഗണമന' നിർബന്ധമാക്കി ജയ്പുർ മുനിസിപ്പൽ കോർപറേഷന്. കോർപറേഷനിൽ ജോലിക്ക് ഹാജരാകുന്നവർ രാവിലെ ജണഗണമനയും വൈകീട്ട് വന്ദേമാതാരവും ആലപിക്കണമെന്ന ഉത്തരവ് കോർപറേഷൻ പുറത്തിറക്കി.
ഉദ്യോഗസ്ഥരുടെ രാജ്യസ്നേഹം വളർത്തുന്നതിനും മികച്ച ജോലി അന്തരീക്ഷം ഒരുക്കുന്നതിനും ദേശീയ ഗാനലാപനം സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. ജയ്പുർ കോർപറേഷൻ ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തിൽ ഇന്നു രാവിലെ എല്ലാ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ദേശീയ ഗാനം ആലപിച്ചു.
ദേശീയ ഗാനം ആലപിക്കാൻ കഴിയാത്തവർ പാക്കിസ്താനിലേക്ക് പോകണമെന്ന് ജയ്പുർ മേയർ അശോക് ലഹോതി പറഞ്ഞു.ദേശീയ ഗാനത്തോടെ ദിവസം ആരംഭിക്കുന്നതും ദേശീയ ഗീതം ആലപിച്ച് ജോലി അവസാനിപ്പിക്കുന്നതും പോസിറ്റീവ് ഊർജം പകരുമെന്നു മേയർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.