രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സീറ്റ് ജോഡോ യാത്രയെന്ന് പരിഹസിച്ച സി.പി.എമ്മിന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുണ്ടുടുത്ത മോദിയുടെ നാട്ടിൽ ബി.ജെ.പിയുടെ എ ടീമാണ് സി.പി.എം എന്ന് അദ്ദേഹം വിമർശിച്ചു.
'ഭാരത് ജോഡോ ഇങ്ങനെ ആസൂത്രണം ചെയ്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും സി.പി.എം നന്നായി പഠിക്കണം. മുണ്ട് മോദിയുടെ നാട്ടിൽ ബി.ജെ.പിയുടെ എ ടീമായ പാർട്ടിയാണ് ഇങ്ങനെയൊരു വിലകുറഞ്ഞ വിമർശനം നടത്തുന്നത്' -ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് നേരത്തെ സി.പി.എം രംഗത്തെത്തിയിരുന്നു. നടക്കുന്നത് ഭാരത് ജോഡോ യാത്രയോ അതോ സീറ്റ് ജോഡോ യാത്രയോ എന്നാണ് സി.പി.എം ട്വീറ്റിലൂടെ ചോദിച്ചത്.
ഭാരതത്തിന്‍റെ ഐക്യത്തിന് വേണ്ടിയോ അതോ സീറ്റിന് വേണ്ടി മാത്രമുള്ളതോ ജാഥ എന്നാണ് സി.പി.എം ചോദ്യം. 'കേരളത്തിൽ 18 ദിവസത്തെ യാത്ര, യു.പിയിൽ രണ്ട് ദിവസം മാത്രം. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോരാടാനുള്ള വിചിത്രമായ വഴി' എന്നാണ് രാഹുൽ ഗാന്ധിയുടെ കാരിക്കേച്ചർ അടങ്ങിയ സി.പി.എം പോസ്റ്ററിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.