ജയ്​ശെ തലവൻ മസൂദ്​ അസ്​ഹറിന്​ അതീവ സുരക്ഷ; ബഹാവൽപൂരിലേക്ക്​ മാറ്റി

ന്യൂഡൽഹി: ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദി​​െൻറ തലവൻ മസൂദ്​ അസ്​ഹറിനെ കൂടുതൽ സുരക്ഷാസൗകര്യങ്ങൾ നൽകി ബഹാവൽപൂരി ലെ കോട്ട്​ഗാനിയിലേക്ക്​ മാറ്റിയതായി റിപ്പോർട്ട്​.

പുൽവാമ ആക്രമണത്തെ തുടർന്നാണ്​ റാവൽപിണ്ടിയിലെ മിലിട്ടറി ഹോസ്​പിറ്റലിലായിരുന്ന മസൂദിനെ അതീവ സുരക്ഷ നൽകി കോട്ട്​ഗാനിയി​ലേക്ക്​ മാറ്റിയിരിക്കുന്നതെന്നാണ്​​ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്​.

ഹിസ്​ബുൾ നേതാവ്​ സയ്യിദ് സലാഹുദ്ദീനും മസൂദും തമ്മിൽ കൂടിക്കാഴ്​ച നടത്തുമെന്നും വിവരമുണ്ട്​. ഇക്കാര്യത്തി​​െൻറ കൂടുതൽ വിവരങ്ങൾക്കായി രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നുണ്ട്​.

ഫെബ്രുവരി 14 ന്​ പുൽവാമയിൽ ​ജയ്​ശെ മുഹമദ്​ ഭീകരൻ സി.ആർ.പി.എഫി​​െൻറ വാഹനവ്യൂഹത്തിന്​ നേരെ ചാവേർ ആക്രമണം നടത്തു​േമ്പാൾ മസൂദ്​ അസ്​ഹർ റാവൽപിണ്ടി മിലിറ്ററി ആശുപത്രിയിലായിരുന്നു.

ആക്രമണത്തിൽ ഇന്ത്യ മസൂദി​​െൻറ പങ്കിനെ കുറിച്ച്​ ആരോപണമുന്നയിച്ചെങ്കിലും പാകിസ്​താൻ അത്​ നിഷേധിക്കുകയായിരുന്നു.

Tags:    
News Summary - Jaish chief Masood Azhar shifted to facility near Bahawalpur from Rawalpindi military hospital- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.