ഇന്ത്യക്കെതിരെ പോരാടും; പാക്​ അധിനിവേശ കശ്​മീരിൽ തീവ്രവാദ സംഘടനകളുടെ പ്രതിഷേധം

മുസാഫർബാദ്​: ജമ്മുകശ്​മീരിലെ ​കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പാക്​ അധിനിവേശ കശ്​മീരിൽ തീവ്രവാദ സംഘടനകളുട െ പ്രതിഷേധ റാലി. ഇന്ത്യക്കെതിരെ പോരാട്ടം നയിക്കണമെന്ന്​ ആഹ്വാനം ചെയ്​ത്​ ഹിസ്​ബുൽ മുജാഹിദ്ദീൻ, യുനൈറ്റഡ്​ ജ ിഹാദ്​ കൗൺസിൽ എന്നീ സംഘടനകളാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്​.

ഹിസ്​ബുൽ മുജാഹിദ്ദീൻ നേതാക്കളായ ഖാലിദ്​ സൈഫുല്ല, നയ്യിബ്​ അമീർ എന്നിവരും വിഘടനവാദി നേതാക്കളും പ്രതിഷേധ പ്രകടനത്തിൽ പ​ങ്കെടുത്തു. ഇന്ത്യക്കെതിരെ വാക്കുകളല്ല, പ്രവൃത്തിയാണ്​ വേണ്ടതെന്നും പേരാട്ടം നയിക്കാൻ തങ്ങൾ തയാറാണെന്നും
ഖാലിദ്​ സൈഫുല്ല പറഞ്ഞു.

പാകിസ്​താനിലെ മുൻ സൈനിക മേധാവിയായിരുന്ന ജനറൽ സിയ ഉൽ ഹഖി​​െൻറ യുദ്ധപ്രഖ്യാപനത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ്​ ഗാന്ധിയെ ഭയപ്പെടുത്തിയിരുന്നുവെന്നും സൈഫുല്ല പറഞ്ഞു. ഒറ്റ ഇന്ത്യ എന്ന നയത്തിലേക്ക്​ മാറുകയാണെങ്കിൽ തങ്ങൾ ഹിന്ദുയിസത്തെയും ഹിന്ദുമതത്തെയും തുടച്ചു നീക്കുമെന്നും സൈഫുല്ല കൂട്ടി​ച്ചേർത്തു.

ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്​ ഫോഴ്​സ്​ തീവ്രവാദ സംഘടനകളെ ഗ്രേ ലിസ്​റ്റിൽ ഉൾപ്പെടുത്തിയിട്ടും രാജ്യത്ത്​ ഇത്തരം സംഘടനകൾ റാലികളും മറ്റ്​ പൊതുപരിപാടികളും നടത്തിവരാറുണ്ട്​.

Tags:    
News Summary - Jaish-e-Mohammed (JeM) held anti-India protests in PoK - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.