ശ്രീനഗർ: മുതിർന്ന ജയ്ശെ മുഹമ്മദ് കമാൻഡർ നൂർ മുഹമ്മദ് താൻത്രെയെ സുരക്ഷസേന ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരപ്പട്ടികയിലെ പ്രധാനിയായ ഇയാളെ വധിച്ചത്. കശ്മീരിൽ ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയയാളാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ ബി.എസ്.എഫ് ആസ്ഥാനത്ത് ഇൗ വർഷം ഒക്ടോബർ നടന്ന ആക്രമണമടക്കം നിരവധി ഭീകരപദ്ധതികൾക്കു പിന്നിൽ നാലടി ഉയരക്കാരനായ 47കാരൻ നൂർ മുഹമ്മദ് പ്രവർത്തിച്ചിട്ടുണ്ട്. ജയ്ശെ മുഹമ്മദിെൻറ ഡിവിഷനൽ കമാൻഡറായ ഇയാൾ നൂർ ത്രാലി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനുശേഷം സൈന്യം നടത്തിയ തിരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.നൂർ മുഹമ്മദിെൻറ വധം സുരക്ഷസേനയുടെ പ്രധാന നേട്ടമാണെന്ന് പൊലീസ് അവകാശപ്പെട്ടു.
2003ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ 2015ൽ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് കശ്മീരിൽ നിശ്ചലാവസ്ഥയിലായിരുന്ന ജയ്ശെ മുഹമ്മദിെന പുനരുജ്ജീവിപ്പിച്ച് വിവിധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. ദക്ഷിണ കശ്മീരിലെ ത്രാളിലായിരുന്നു ഇയാളുടെ കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.