ഭഗവന്ത് മാന് വധഭീഷണിയുമായി റെയിൽവെ സ്റ്റേഷനിൽ കത്തുകൾ; ആരാധനാലയങ്ങളും റെയിൽവെ സ്റ്റേഷനുകളും തകർക്കുമെന്നും മുന്നറിയിപ്പ്

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി രണ്ടുകത്തുകൾ ലഭിച്ചതായി പൊലീസ്. പഞ്ചാബിലെ സുൽത്താൻപൂർ ലോധി, ഫിറോസ്പൂർ റെയിൽവേ സ്റ്റേഷൻ അധികൃതർക്ക് ബുധനാഴ്ചയാണ് കത്തുകൾ ലഭിച്ചത്. ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പേരിലാണ് ഈ കത്തുകളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷവും ഭീകര സംഘടനകളുടെ പേരിൽ സമാനമായ ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളും ആരാധനാലയങ്ങളും ഉൾപ്പടെയുള്ള സുപ്രധാന സ്ഥാപനങ്ങൾ തകർക്കുമെന്നും കത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. മേയ് 21നും 23നും ഇടയിൽ സുൽത്താൻപൂർ ലോധി, ലോഹ്യാൻ ഖാസ്, തരൺ തരൺ, ജലന്ധർ, ഫിറോസ്പൂർ എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളും പട്യാലയിലെ കാളി മാതാമന്ദിർ, ഹനുമാൻ മന്ദിർ, ജലന്ധറിലെ ദേവി തലാബ് മന്ദിർ തുടങ്ങിയ ആരാധനാലയങ്ങളും തകർക്കുമെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭീകരരെ കൊന്നതിന് പ്രതികാരം ചെയ്യാനാണ് എസ്.എ.ഡി നേതാക്കളെയും മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും വധിക്കാന്‍ ലക്ഷ്യമിടുമെന്നതെന്നാണ് കത്തിൽ പറയുന്നത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സഞ്ജീവ് കൽറ അറിയിച്ചു. 

Tags:    
News Summary - Jaish threatens to kill Mann, blow up Punjab installations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.