മുബൈ: ക്ഷേത്രത്തിന്‍റെ രൂപസാദൃശ്യമുണ്ടെന്ന പരാതിയെ തുടർന്ന് കലക്ടർ മുസ്ലിം പള്ളി പള്ളി അടച്ചുപൂട്ടി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പള്ളിയാണ് അടച്ചുപൂട്ടിയത്. കലക്ടറുടെ ഉത്തരവിനെതിരെ ജുമ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ഹരജി നൽകിയിരുന്നു. ഹരജി ജൂലൈ 18ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ജൂലൈ 11ന് കലക്ടറുടെ ഉത്തരവ്.
മുനിസിപ്പൽ കൗൺസിൽ ചീഫ് ഓഫിസർക്ക് താക്കോൽ കൈമാറാനും അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പള്ളി തുറക്കരുതെന്നുമാണ് കലക്ടറുടെ ഉത്തരവ്. കഴിഞ്ഞ മേയിലാണ് പാണ്ഡവാഡ സംഘർഷ് സമിതി എന്ന സംഘടന മസ്ജിദിന് ക്ഷേത്രത്തിന്റെ രൂപമെന്ന് കാണിച്ച് കലക്ടർക്ക് അപേക്ഷ നൽകിയത്. പള്ളി അടച്ച് പൂട്ടണമെന്നും മുസ്ലിംകളുടെ ആരാധന വിലക്കണമെന്നും പള്ളിയിൽ നടത്തിവരുന്ന മദ്രസ നിർത്തണമെന്നും സംഘടന ആവിശ്യപ്പട്ടു.
ജൂൺ 14 ന് കലക്ടർ ട്രസ്റ്റിന് നൽകിയ നോട്ടീസിൽ ഹിയറിംഗിനായി ജൂൺ 27 ന് ഹാജറാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൻ 27ന് കലക്ടർ തിരക്കിലായതിനാൽ ഹിയറിങ് നടന്നിരുന്നില്ല. ട്രസ്റ്റിന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ കലക്ടർ മസ്ജിദ് അടച്ചുപൂട്ടുകയായിരുന്നെന്ന് ട്രസ്റ്റ് ആരോപിച്ചു. പതിറ്റാണ്ടുകളായി നിലവിലുള്ള പള്ളിയെ മഹാരാഷ്ട്ര സർക്കാർ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.