ന്യൂഡൽഹി: അസം മുസ്ലിംകളുടെ പൗരത്വപ്രശ്നത്തിൽ നാഷനൽ രജിസ്റ്റർ ഒാഫ് സിറ്റിസൺ (എൻ.ആർ.സി) പുറത്തുവിട്ട കണക്കുകൾ ആശങ്കയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്ലാമി. 3.3 കോടി അപേക്ഷകരിൽ ഇതുവരെ 1.9 കോടി പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.
1.4 കോടി പേരുടെ പൗരത്വം തുലാസിലാണ്. ദരിദ്രരായ പലർക്കും ശരിയായ രേഖകൾ കൈവശമില്ല. ഭൂരിഭാഗവും രേഖകളിെല ചെറിയ തെറ്റുകൾ കാരണം കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെടുന്നു. പൗരന്മാരുടെ പട്ടിക തയാറാക്കുന്നതിനുള്ള സർക്കാർ ഏജൻസികൾ തങ്ങളുടെ ചുമതലകൾ ജാഗ്രതയോടെയും നിഷ്പക്ഷമായും നിർവഹിക്കണം.
അസം മുസ്ലിംകളുടെ പൗരത്വവിഷയത്തിൽ വിദ്യാഭ്യാസവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കുമെന്നും ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ ജലാലുദ്ദീൻ ഉമരി പറഞ്ഞു. പുണെയിൽ ദലിതർക്കു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും രാജ്യത്തെ അടിസ്ഥാനപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ മാറ്റുന്നതിനായി ഭരണകൂട സഹായത്തിൽ ദലിത് ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം പെരുകിയിരിക്കുകയാണെന്നും സെക്രട്ടറി ജനറൽ സലീം എഞ്ചിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.