ഉദയ്പൂർ കൊലപാതകം കിരാതവും പ്രാകൃതവും: ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ന്യൂഡൽഹി: ഉദയ്പൂർ കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നതായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. സംഭവം കിരാതവും പ്രാകൃതവുമാണെന്നും ഇസ്ലാമിൽ അക്രമങ്ങൾക്ക് ഇടമില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.

ഒരു പൗരനും നിയമം കൈയിലെടുക്കരുത്. നിയമത്തിന്റെ വഴിക്ക് വിടണം. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് പ്രതികളെ ശിക്ഷിക്കണം. ഒരു കാരണവശാലും സമാധാനത്തിന് ഭംഗം വരരുത്. ഈ ഹീനമായ കുറ്റകൃത്യത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഒരാളും ശ്രമിക്കരുതെന്നും ജമാഅത്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - Jamaat e Islami Hind on Udaipur Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.