ജമാഅത്ത് പ്രതിനിധി സംഘം ഹരിയാനയിലെ സംഘർഷ മേഖലകൾ സന്ദർശിച്ചു

ന്യൂഡൽഹി: ഹരിയാനയിലുണ്ടായ വർഗീയ സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര നടപടി സീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു. ആറു പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന് ഹിന്ദുത്വ അനുകൂല സംഘടന സംഘടിപ്പിച്ച ഘോഷയാത്രയാണ് തുടക്കമിട്ടത്. മതപരമായ ഘോഷയാത്രകൾ പ്രകോപനത്തിനും വർഗീയ ധ്രുവീകരണത്തിനും ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.

ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര ഉന്നതതല അന്വേഷണം വേണമെന്നും കർശന നടപടിയെടുക്കണമെന്നും ഗുരുഗ്രാമിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മൗലാന ഷാഫി മദനി ആവശ്യപ്പെട്ടു.

യഥാർഥ പ്രതികളെ പിടികൂടുന്നതിന് പകരം മുസ്‍ലിം യുവാക്കളെ പക്ഷപാതപരമായി അറസ്റ്റ് ചെയ്യുന്നത് ആശങ്കജനകമാണ്. അക്രമത്തിന് ഇരയായവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

ട്രെയിൻ യാത്രക്കിടെ ആർ.പി.എഫ് ജവാൻ വെടിവെച്ചുകൊന്ന സംഭവം മുസ്‌ലിംകൾക്കെതിരായ സംഘടിത അക്രമങ്ങളുടെ മറ്റൊരു അധ്യായമാണെന്ന് ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്‍റ് മാലിക് മുഅ്തസിം ഖാൻ പറഞ്ഞു.

ഡൽഹി മർകസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രഫ. മുഹമ്മദ് സലിം എൻജിനീയർ, ദേശീയ സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി മദനി, ദേശീയ സെക്രട്ടറി (വനിത വിഭാഗം) എ. റഹ്മത്തുന്നിസ എന്നിവരും സംസാരിച്ചു.

Tags:    
News Summary - Jamaat Islami Hind delegation visited conflict areas in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.