ന്യൂഡല്‍ഹി: പണാധികാരവും തടിമിടുക്കും കൊണ്ട് മറിച്ചിടാവുന്ന ഒന്നാണ് ജനാധിപത്യം എന്ന ധാരണ സൃഷ്ടിക്കുന്നതാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ നടപടിയെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യരീതിയോടുള്ള മര്യാദകേടും ചരിത്രത്തിലെ ഏറ്റവുംവലിയ അവസരവാദവുമായി നിതീഷിെൻറ നടപടി വിലയിരുത്തപ്പെടും. ജനാധിപത്യത്തില്‍ ജനങ്ങൾക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണിത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കില്ല എന്ന നിലപാടാണുള്ളതെന്നും അതിനാല്‍ നിതീഷിെൻറ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണം ആവര്‍ത്തിക്കുന്നതില്‍ അമീര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.