ന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാല, ജെ.എൻ.യു വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീ സ് അതിക്രമത്തിൽ ഡൽഹി പൊലീസ് കമീഷണർ അമുല്യ പട്നായക്കിനെ പാർലമെൻററി സമിതി വിളിച്ചുവരുത്തി ശാസിച്ചു. ഡൽഹിയിലെ ക്രമസമാധാനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയപ്പോഴാണ് നിലവിലെ വിദ്യാർഥി സമരങ്ങളെ പൊലീസ് നേരിട്ട രീതിക്കെതിരെ താക്കീത് നൽകിയത്.
പൊലീസുകാർക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്ന് ചോദിച്ച സമിതി, വിദ്യാർഥി സമരങ്ങളെ പക്വമായി നേരിടണമെന്ന് കമീഷണറോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ തുടർച്ചയായി 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.