ന്യൂഡൽഹി: മൂന്നു മാസമായി തുടരുന്ന ജനജീവിതം സ്തംഭനത്തിനും രാജ്യവ്യാപകമായ പ്രതിഷേ ധങ്ങൾക്കുമിടയിൽ ജമ്മു-കശ്മീർ സംസ്ഥാനം ബുധനാഴ്ച അർധരാത്രി ഔപചാരികമായി പിളർന്നു. ഇതോട െ ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു. പ്രത്യേക പദ വിക്കൊപ്പം പൂർണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട മേഖല ഇനി കേന്ദ ്രത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ജമ്മു-കശ്മീർ പുനഃസംഘടന നിയമം 2019 പ്രകാ രമാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്ടോബർ 31ന് നിലവിൽ വന്നത്. ഔദ്യോഗികമായ ി ബുധൻ അർധരാത്രി മുതൽ ജമ്മു-കശ്മീർ എന്ന സംസ്ഥാനം ഇല്ലാതായി.
മുമ്പ് പലതവണ കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കുകയും വലിയ സംസ്ഥാനങ്ങളെ രണ്ടു സംസ്ഥാനങ്ങളായും വിഭജിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നത്. ഇതോടെ രാജ്യത്ത് ആകെ സംസ്ഥാനങ്ങൾ 28ഉം കേന്ദ്രഭരണ പ്രദേശങ്ങൾ ഏഴും ആയി. ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗിരീഷ് ചന്ദ്ര മർമു ജമ്മു-കശ്മീരിെൻറയും ആർ.കെ. മാഥുർ ലഡാക്കിെൻറയും ലഫ്റ്റനൻറ് ഗവർണർമാരായി ഇന്ന് സ്ഥാനമേൽക്കും.
ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും 560ലേറെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ ചേർക്കാൻ യത്നിക്കുകയും ചെയ്ത സർദാർ വല്ലഭ ഭായ് പട്ടേലിെൻറ ജന്മവാർഷിക ദിനത്തിലാണ് രണ്ടു േകന്ദ്രഭരണപ്രദേശങ്ങളും നിലവിൽവരുന്നത്.
ജമ്മുവും കശ്മീരും ഉൾപ്പെട്ട കേന്ദ്രഭരണപ്രദേശത്തിെൻറ ജനസംഖ്യ 1.20 കോടി. ലഡാക്കിൽ മൂന്നു ലക്ഷം ജനങ്ങൾ മാത്രം. ജനസംഖ്യ പരിമിതമാണെങ്കിലും വിഭജനത്തിനിടയിൽ ലോകത്തിലെ ഏറ്റവും പട്ടാളസാന്നിധ്യമുള്ള പ്രദേശമായി ജമ്മു-കശ്മീർ തുടരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് 370ാം ഭരണഘടനാ വകുപ്പുപ്രകാരം ജമ്മു-കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഒപ്പം രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന നിയമനിർമാണം പാർലമെൻറിൽ കൊണ്ടുവന്ന് പാസാക്കി. അമ്പരപ്പിക്കുന്ന നടപടികൾക്കിടയിൽ സംസ്ഥാനത്തെ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനജീവിതം അപ്പാടെ സ്തംഭിപ്പിച്ച് ഗതാഗത, വാർത്താവിനിമയ ബന്ധങ്ങൾ മുറിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ആ സ്ഥിതി ഏതാണ്ട് അങ്ങനെതന്നെ തുടരുന്നു.
സംസ്ഥാന വിഭജനത്തിന്, അന്നാട്ടിലെ ജനങ്ങളുമായോ നിയമസഭയുമായോ ചർച്ചകളൊന്നും നടന്നില്ല. ഏകപക്ഷീയമായിരുന്നു കേന്ദ്രത്തിെൻറ നടപടി. അത്തരത്തിലൊന്ന് ആദ്യത്തേതുമാണ്.
ഭീകരത ഇല്ലാതാക്കി സുരക്ഷ പ്രദാനംചെയ്ത് സംസ്ഥാനത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് വികസിപ്പിക്കുന്നതിനാണെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ, മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം താഴ്വരയിൽ ഇന്നും മരവിച്ചുനിൽക്കുന്നു. വിഷയം സുപ്രീംകോടതിയിൽ എത്തിയെങ്കിലും, ഇടപെടാൻ പരമോന്നത നീതിപീഠം തയാറായില്ല. കേന്ദ്രഭരണപ്രദേശമായി മാറുന്ന ജമ്മു-കശ്മീരിന് ഭാവിയിൽ അഞ്ചുവർഷ കാലാവധിയുള്ള നിയമസഭ ഉണ്ടാകുമെന്നാണ് സർക്കാർ വാഗ്ദാനം. മന്ത്രിസഭയും ഉണ്ടാകും. ഡൽഹിയും പുതുച്ചേരിയുംപോലെ, പൂർണാധികാരങ്ങളില്ല. മന്ത്രിസഭയും നിയമസഭയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേന്ദ്രത്തിെൻറ അംഗീകാരത്തിന് വിധേയം. ലഫ്. ഗവർണർക്കാണ് പരമാധികാരം. പൊലീസും ക്രമസമാധാനവുമെല്ലാം കേന്ദ്രത്തിെൻറ നിയന്ത്രണത്തിൽ. ലഡാക്കിലാകട്ടെ, നിയമസഭയില്ല. ജമ്മു-കശ്മീരിന് അഞ്ചും ലഡാക്കിന് ഒന്നും ലോക്സഭ സീറ്റുകളാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.