ന്യൂഡൽഹി: ജമ്മു-കശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറ് തടയാൻ യുവാവിനെ സൈനിക വാഹനത്തിനു മുന്നിൽ മനുഷ്യകവചമാക്കിയ സംഭവത്തിൽ നഷ്ട പരിഹാരം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞ ഏപ്രിൽ ഒമ്പതിനായിരുന്നു കശ്മീർ ബുദ്ഗാം സ്വദേശി ഫാറൂഖ് അഹ്മദ് ദറിനെ സൈനികർ ജീപ്പിനു മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കിയത്. ഇതേതുടർന്ന് വ്യാപക പ്രതിഷേധം ഉയരുകയും വിഷയത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറിനോട് ഫാറൂഖ് അഹ്മദിന് പത്തു ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു.
യുവാവ് നേരിട്ട അപമാനത്തിനും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കുമുള്ള നഷ്ടപരിഹാരമായാണ് കമീഷൻ തുക അനുവദിച്ചത്. എന്നാൽ, തുക അനുവദിക്കാനവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ശ്രീനഗർ േലാക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ സൈന്യത്തിനുനേരെ കല്ലേറുണ്ടായപ്പോഴാണ് അതിെന നേരിടാൻ ഫാറൂഖ് അഹ്മദിനെ സൈനിക ജീപ്പിനു മുന്നിൽ മനുഷ്യകവചമാക്കിയത്. ഒമ്പതു ഗ്രാമങ്ങളിലൂടെ 25 കിലോമീറ്റർ ദൂരമാണ് ഫാറൂഖിെന ജീപ്പിെൻറ ബോണറ്റിൽ കെട്ടിയിട്ട് സൈന്യം സഞ്ചരിച്ചത്.
ഭുവനേശ്വറിലെ മനുഷ്യാവകാശ സംഘടനയായ സിവിൽ സൊസൈറ്റി ഫോറം പ്രവർത്തകനാണ് ഇതിനെതിരെ മനുഷ്യാവകാശ കമീഷെന സമീപിച്ചത്. ബന്ധുവിെൻറ മരണാനന്തര ചടങ്ങുകളിൽ പെങ്കടുക്കാൻ വീട്ടിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ഗേമ്പാരയിലേക്ക് സഹോദരെൻറ കൂടെ േപാകുന്നതിനിടയിലാണ് സൈനികർ ഫാറൂഖിനെ പിടിച്ചുവെച്ച് മനുഷ്യകവചമാക്കിയത്. ജീവിതത്തിൽ ഇതുവരെ സൈനികർക്കുനേരെ കല്ലെറിഞ്ഞിട്ടില്ലെന്ന് ഫാറൂഖ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.