ശ്രീനഗർ: ജമ്മു കശ്മീർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിെവക്കാൻ സാധ്യത. ഒക്ടോബർ ആദ്യ ആഴ്ചയാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് അനിശ്ചിതത്വത്തിലാക്കിയത്. നാഷണൽ കോൺഫറൻസും പി.ഡി.പിയുമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 35എ സംരക്ഷിക്കുന്നതു സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നതുവരെ തെരഞ്ഞെടുപ്പിൽ പെങ്കകടുക്കില്ല എന്നായിരുന്നു പാർട്ടികളുടെ തീരുമാനം. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ഗവർണർ സത്യപാൽ മാലിക്കിെൻറ നേതൃത്വത്തിലുള്ള സംസ്ഥാന ഉപദേശക സമിതി( സ്റ്റേറ്റ് അഡ്വൈസറി കൗൺസിൽ) ആണ് വിഷയത്തിൽ ഒൗദ്യോഗിക തീരുമാനം എടുക്കുക. തീരുമാനം ഇന്നുണ്ടാകും. ബഹിഷ്കരണ തീരുമാനത്തിൽ നിന്ന് പ്രധാന പാർട്ടികൾ പിൻമാറുമോ എന്നറിയാൻ കൂടുതൽ സമയം അനുവദിക്കാനാണ് കേന്ദ്ര തീരുമാനമെന്നാണ് റിപ്പോർട്ട്. പി.ഡി.പി നേതൃത്വത്തിലുള്ള സർക്കാറിന് ബി.ജെ.പി നൽകിയ പിന്തുണ പിൻവലിച്ചതോടെയാണ് സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.