ശ്രീനഗർ: കശ്മീരിലെ പൂഞ്ച് ജില്ലയിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരി വസ്തുക്കളും വില്പന നടത്തിയയാൾ അറസ്റ്റിലായി. മധ്യപ്രദേശുകാരനായ കമലേഷ് കുമാറിനെയാണ് മെന്ധർ പൊലീസ് അറസ്റ്റ് ചെയ്തത്. കമലേഷിൽ നിന്നും 1.9 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
പി.എസ്.ഐ പ്രിൻസ് ജസ്രോതിയ, എസ്.എച്ച്.ഒ മെന്ധർ ഇൻസ്പെക്ടർ മൻസൂർ കോഹ്‌ലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ജില്ലയിൽ മയക്ക് മരുന്ന് വിൽപനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് പൂഞ്ചിലെ ജനങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടു. മയക്ക് മരുന്ന് വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.