ജമ്മു: ജമ്മുവിലെ ബസ്സ്റ്റാൻഡിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണ ത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ഇതോടെ സംഭവത്തിൽ മരണം രണ്ടായി. സർക്കാർ മെഡിക്കൽ ക ോളജിൽ ചികിത്സയിലായിരുന്ന അനന്ത്നാഗ് ജില്ലയിലെ മുഹമ്മദ് റിയാസാണ് (32) മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്കുശേഷം തിരക്കേറിയ ബസ്സ്റ്റാൻഡിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിൽ ഹരിദ്വാർ സ്വദേശിയായ മുഹമ്മദ് ശാരിക് (17) കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗ്രനേഡ് എറിഞ്ഞ കുൽഗാം ജില്ലയിലെ 16കാരനെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ്ചെയ്തു. ഹിസ്ബുൽ മുജാഹിദീനാണ് ആക്രമണത്തിനു പിന്നിലെന്ന് ജമ്മു െഎ.ജി എം.കെ. സിൻഹ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. ഹിസ്ബുൽ മുജാഹിദീൻ കുൽഗാം ജില്ല കമാൻഡർ ഫാറൂഖ് അഹ്മദ് ഭട്ടാണ് ആക്രമണത്തിന് ഇയാളെ നിയോഗിച്ചത്. ഗ്രനേഡുമായി വ്യാഴാഴ്ച രാവിലെയാണ് ഭട്ട് ജമ്മുവിലെത്തിയതെന്ന് െഎ.ജി കൂട്ടിച്ചേർത്തു. ജമ്മു ബസ്സ്റ്റാൻഡിൽ അടുത്തകാലത്ത് തീവ്രവാദികൾ നടത്തിയ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്.
ഗ്രനേഡ് എറിയാൻ തീവ്രവാദി സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ 50,000 രൂപയാണ് നൽകിയതെന്ന് പിടിയിലായ കുട്ടി ചോദ്യംചെയ്യലിൽ പറഞ്ഞതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജമ്മു-കശ്മീരിൽ തീവ്രവാദ സംഘടനകൾ കുട്ടികളെ ആക്രമണത്തിന് ഉപയോഗിക്കാൻ തുടങ്ങിയതിെൻറ സൂചനയാണിത്. പിടിയിലായ കുട്ടിക്ക് മാർച്ച് 12നാണ് 16 വയസ്സ് പൂർത്തിയാവുന്നത്. ആധാർ കാർഡും തിരിച്ചറിയൽ രേഖയും സ്കൂൾ സർട്ടിഫിക്കറ്റും പരിശോധിച്ചപ്പോഴാണ് പ്രായം വ്യക്തമായത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ഗ്രനേഡ് എറിയാൻ ആദ്യം മുസമ്മിൽ എന്നയാളെയാണ് ഏൽപിച്ചത്. ഇയാൾ പിന്മാറിയതിനെ തുടർന്നാണ് കുട്ടിയെ നിയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.