ജമ്മു: ജമ്മു കശ്മീരിലെ രെയ്സി ജില്ലയിലെ കത്രയിൽ സ്ഥിതി ചെയ്യുന്ന മാതാ വൈഷ്ണോദേവി ക്ഷേത്ര സമുച്ചയത്തിൽ തീപിടിത്തം. വൈകിട്ട് 4.15ന് സമുച്ചയത്തിലെ കാലിക ഭവൻ എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്ന് ജമ്മു പൊലീസ് അറിയിച്ചു.
ക്യാഷ് കൗണ്ടിങ് സെന്‍റർ പ്രവർത്തിച്ചിരുന്ന കെട്ടിടവും പണവും രേഖകളും പൂർണമായി കത്തിനശിച്ചതായി അധികൃതർ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് വഴിവെച്ചതെന്ന് പ്രാഥമിക നിഗമനം.
തീപിടിത്ത സമയത്ത് കെട്ടിടത്തിൽ കുടുങ്ങിയവരെ പൊലീസ് രക്ഷപ്പെടുത്തി. ചിലർക്ക് നേരിയ പരിക്കേറ്റതായും പ്രഥമ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.
ഹൈന്ദവ വിശ്വാസികളുടെ പുരാതന തീർഥാടന കേന്ദ്രമാണ് മാതാ വൈഷ്ണോദേവി ക്ഷേത്രം. കത്ര നഗരത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ത്രികുട കുന്നുകൾക്കു മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.