ശ്രീനഗർ: ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസും ബി.ജെ.പിയും മൂന്നു വീ തം സീറ്റ് നേടിയപ്പോൾ തകർന്നുവീണത് മുൻ മുഖ്യമന്ത്രി മഹ്ബൂബ മു ഫ്തിയുടെ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി. താഴ്വരയിലെ മൂന്നു സീ റ്റുകളിലും പി.ഡി.പി തകർന്നടിഞ്ഞപ്പോൾ മൂന്നും എൻ.സിയുടെ അക്കൗണ്ടിലെത്തി. ജമ്മുവിലെ രണ്ടും ലഡാക്കിലെ ഒരു സീറ്റും നിലനിർത്തിയ ബി.ജെ.പി വോട്ട് വർധിപ്പിക്കുകയും ചെയ്തു. കോൺഗ്രസിനും സംസ്ഥാനത്ത് നിലംതൊടാനായില്ല.
താഴ്വരയിൽ മഹ്ബൂബയുടെ ഞെട്ടിക്കുന്ന പരാജയം തന്നെയായിരുന്നു പ്രധാന സംഭവം. അനന്ത്നാഗിൽ നാഷനൽ കോൺഫറൻസിെൻറ ഹസ്നൈൻ മസ്ഊദിക്കും കോൺഗ്രസിെൻറ ഗുലാം അഹ്മദ് മിറിനും പിന്നിൽ മൂന്നാമതായിരുന്നു മഹ്ബൂബ. സംസ്ഥാന സർക്കാറുണ്ടാക്കാൻ ബി.ജെ.പിയുമായി കൂട്ടുകൂടിയിരുന്നതാണ് മഹ്ബൂബക്ക് തിരിച്ചടിയായത്. ബി.ജെ.പി പിന്തുണ പിൻവലിച്ചെങ്കിലും മഹ്ബൂബയുടെ ചെയ്തിക്ക് മാപ്പ് നൽകാൻ താഴ്വരയിലെ ജനത തയാറായില്ലെന്നതിന് തെളിവായിരുന്നു സ്വന്തം മണ്ഡലമടക്കം മൂന്നിടങ്ങളിലും പി.ഡി.പി ഏറ്റുവാങ്ങിയ തോൽവി. ബാരാമുല്ലയിൽ സ്വതന്ത്ര സ്ഥാനാർഥി അബ്ദുൽ റാഷിദ് ശൈഖ് ഒരു ലക്ഷത്തിലധികം വോട്ട് നേടിയത് നിരീക്ഷകരെ അമ്പരപ്പിച്ചു. അതേസമയം, മൂന്നിടങ്ങിലും സ്ഥാനാർഥികളെ നിർത്തിയ സജ്ജാദ് ലോണിന് വിജയിക്കാനായില്ല. എന്നാൽ, താഴ്വരയിൽ കൂടുതൽ വോട്ട് നേടിയ രണ്ടാമത്തെ പാർട്ടി ലോണിെൻറ പീപ്ൾസ് കോൺഫറൻസാണ്.
ഉധംപൂർ മണ്ഡലത്തിൽ കഴിഞ്ഞതവണ അരലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ച ബി.ജെ.പി സ്ഥാനാർഥി ജിതേന്ദ്ര സിങ് ഇത്തവണ 3,40,000 വോട്ടിനാണ് ജയിച്ചത്. ജമ്മു മണ്ഡലത്തിൽ ജുഗൽ കിഷോർ നേടിയതും സമാന ഭൂരിപക്ഷംതന്നെ. ലഡാക്കിൽ കഴിഞ്ഞ തവണത്തെ 36 വോട്ട് ഭൂരിപക്ഷം ഇത്തവണ ബി.ജെ.പി 10,000 ആക്കിയുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.