ന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയം മുൻനിർത്തി നയതന്ത്ര യുദ്ധം നടത്തുന്ന പാകിസ്താനെ തിരെ ഇന്ത്യ. പ്രത്യേക പദവി റദ്ദാക്കി ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കു ന്നത് അടക്കമുള്ള കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരത്തിൽ പാകിസ്താൻ ഇടപെടേണ്ട. പരസ്പര ബന്ധത്തിൽ ആശങ്കജനകമായ ചിത്രം ലോകത്തിനുമുന്നിൽ വരച്ചുകാട്ടാനാണ് പാകിസ്താെൻറ ശ്രമം. അതിന് പാകിസ്താൻ പറയുന്ന കാരണങ്ങൾക്ക് വസ്തുതാപരമായ പിൻബലമില്ല.
ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാരബന്ധങ്ങൾ വെട്ടിച്ചുരുക്കിയ പാക് നടപടി പുനഃപരിശോധിക്കണമെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ ഹൈകമീഷണറെ പുത്താക്കിയതടക്കമുള്ള നടപടികളാണ് കഴിഞ്ഞദിവസം പാകിസ്താൻ പ്രഖ്യാപിച്ചത്. സർക്കാറും പാർലമെൻറും ജമ്മു-കശ്മീരിെൻറ കാര്യത്തിൽ അടുത്തിടെ എടുത്ത തീരുമാനങ്ങൾ, ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥമൂലം നിഷേധിക്കപ്പെട്ട വികസന അവസരങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതിനാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
സാമൂഹിക, സാമ്പത്തിക, ലിംഗ വിവേചനങ്ങൾ അവസാനിപ്പിക്കാനും അത് വഴിയൊരുക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ വർധിക്കുകയും ജീവനോപാധി സാധ്യതകൾ മെച്ചപ്പെടുകയും ചെയ്യും. ജമ്മു-കശ്മീരിലെ ഏതെങ്കിലും നീരസങ്ങൾ കണക്കിലെടുത്ത്, ഇത്തരം വികസന നടപടികൾ പാകിസ്താൻ തെറ്റായി മനസ്സിലാക്കുന്നതിൽ അതിശയമില്ല. അതിർത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കാൻ അത്തരം വികാരങ്ങൾ ഉപയോഗപ്പെടുത്തുന്നവരാണ് പാകിസ്താനെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.