ന്യൂഡൽഹി: ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾ ഒക്ടോബർ 31ന് നിലവിൽ വരും. ഇതുസംബന്ധിച്ച ‘ജമ് മു-കശ്മീർ പുനഃസംഘടന നിയമം 2019’ ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. സ്വാതന്ത്ര്യാനന്തരം 565ഓളം ര ാജഭരണ പ്രദേശങ്ങളെ ഇന്ത്യൻ യൂനിയനോട് ചേർക്കുന്നതിൽ നിർണായക പങ്കു വഹിച്ച സർദാർ വല്ലഭ്ഭായി പട്ടേലിെൻറ ജന്മവാർഷിക ദിനമാണ് ഒക്ടോബർ 31. പുതിയ നിയമപ്രകാരം ജമ്മു-കശ്മീർ നിയമസഭയിൽ സംവരണം ഉണ്ടാകും.
ജമ്മു-കശ്മീരിൽ അഞ്ച് ലോക്സഭ സീറ്റും ലഡാക്കിൽ ഒരു ലോക്സഭ സീറ്റുമുണ്ടാകും. ഭരണാധികാരിയായ ലഫ്റ്റനൻറ്് ഗവർണർക്ക് നിയമസഭയിലേക്ക് രണ്ടു വനിതകളെ നാമനിർദേശം ചെയ്യാം. വനിത പ്രാതിനിധ്യം കുറവാണെങ്കിൽ മാത്രമാണ് ഇങ്ങനെ ചെയ്യാൻ അനുമതി. ലഡാക്കിൽ നിയമസഭ ഉണ്ടാകില്ല. നിലവിൽ ജമ്മു-കശ്മീരിലെ നിയമസഭ സീറ്റുകളുടെ എണ്ണം 87 ആണ്. ആകെ സീറ്റ് 107 ഉം. പുനഃസംഘടനക്കുശേഷം അത് 114 ആയി ഉയരും. 24 സീറ്റ് പാക് അധീന കശ്മീരിൽ ആയതിനാൽ ഒഴിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.