ശ്രീനഗർ: ജമ്മു-കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നീണ്ട മൗനം. പ്രചാരണ കോലാഹലങ്ങൾ കാണാനില്ല. പാർട്ടികളും സ്ഥാനാർഥികളും തമ്മിൽ വീറും വാശിയും ഇല്ല. തിങ്കളാഴ്ച ആദ്യഘട്ട വോെട്ടടുപ്പിന് സാക്ഷ്യംവഹിക്കുന്ന സംസ്ഥാനത്ത് പ്രമുഖ പാർട്ടികളായ നാഷനൽ കോൺഫറൻസും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പി.ഡി.പി) തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയാണ്.അവരുടെ ബഹിഷ്കരണവും വിഘടനവാദികളുടെ ഭീഷണിയും ആക്രമണവും കാരണം പോളിങ്ങിനെ കുറിച്ച് അധികൃതർക്ക് കടുത്ത ആശങ്കയുണ്ട്. പ്രകടനങ്ങളോ പൊതുയോഗങ്ങളോ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളോ ഇല്ലാത്ത തെരഞ്ഞെടുപ്പാണിത്. വോെട്ടടുപ്പിനുള്ള നടപടിക്രമങ്ങൾ അതിരഹസ്യസ്വഭാവത്തിലാണ് നടക്കുന്നത്.
സ്ഥാനാർഥികളുടെ വിവരങ്ങളും അവരുടെ രാഷ്ട്രീയ ബന്ധങ്ങളും അധികൃതർ പുറത്തുവിടുന്നില്ല. അതുകൊണ്ടു തന്നെ പലയിടത്തും പോളിങ് പേരിനു മാത്രമാവുമെന്ന ആശങ്കയുണ്ട്. ജമ്മു-കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പിെൻറ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രത്യേക അവകാശം നിലനിർത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ സംശയത്തിനിടനൽകാത്ത നിലപാട് കോടതിയിൽ സ്വീകരിക്കണമെന്നും വകുപ്പ് നിലനിർത്തണമെന്നുമാണ് പ്രധാന രാഷ്ട്രീയ പാർട്ടികളടക്കം ഉന്നയിച്ച ആവശ്യം. കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണം.
തെരെഞ്ഞടുപ്പിൽ പങ്കാളികളാകരുതെന്ന് വിഘടനവാദി സംഘടനകൾ ആഹ്വാനം ചെയ്യുകയും ആക്രമണത്തിലൂടെ ഭീതിപരത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ സ്ഥാനാർഥികളുടെ പേരുവിവരം പുറത്തുവിടാതിരിക്കുന്നത്.
കശ്മീരിൽ ഇപ്പോഴത്തെ സാഹചര്യം സ്ഥാനാർഥികളെ പ്രചാരണത്തിനിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്രിക നൽകിയവർക്ക് സുരക്ഷാസേന പ്രേത്യക സംരക്ഷണം നൽകുന്നു. കൂടുതൽ സുരക്ഷാസേനയെ കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുണ്ട്.
നാലു ഘട്ടമായി നടക്കുന്ന വോെട്ടടുപ്പ് ഇൗ മാസം 16ന് സമാപിക്കും. വോെട്ടണ്ണൽ 20നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.