ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കി രാഷ്ട്രപതിയുടെ വിജ്ഞാപനം. ഇതുസംബന്ധിച്ച പ്രമേയം പാർലമെൻറിെൻറ ഇരുസഭകളും അംഗീകരിച്ചതിനു പിന്നാലെയാണ് ഇത്. 370ാം ഭരണഘടന അനുച്ഛേദത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ആഗസ്റ്റ് ആറു മുതൽ റദ്ദാക്കിയതായി രാഷ്ട്രപതി പ്രഖ്യാപിച്ചു. 370ാം ഭരണഘടന അനുച്ഛേദത്തിലെ 3, 1 വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് പാർലമെൻറിെൻറ ശിപാർശ പ്രകാരമാണ് നടപടി.
കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്ന ഭരണഘടന വ്യവസ്ഥകൾ, ചട്ടങ്ങൾ, വിജ്ഞാപനം, ഒാർഡിനൻസ്, ഉത്തരവ്, നിയമം എന്നിവയെല്ലാം മാറ്റമൊന്നും ഇല്ലാതെ തന്നെ ജമ്മു-കശ്മീർ സംസ്ഥാനത്ത് ബാധകമായിരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. പ്രത്യേക പദവിയും ഭരണഘടനയുമുള്ളതു കൊണ്ട് സംസ്ഥാന നിയമസഭയുടെ അനുമതിയില്ലാത്ത കേന്ദ്രനിയമങ്ങൾ ഇതുവരെ ജമ്മു-കശ്മീരിന് ബാധകമായിരുന്നില്ല.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് എടുത്തുകളയുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് രണ്ടാം മോദിസർക്കാർ അധികാരത്തിൽ വന്ന് മൂന്നു മാസത്തിനുള്ളിൽ പ്രാവർത്തികമാക്കിയത്. ജമ്മു-കശ്മീർ സംസ്ഥാനം ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കുന്ന ബില്ലും പാർലമെൻറ് പാസാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ചെയ്യുന്നതോടെ തുടർനടപടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.