ന്യൂഡൽഹി: രാജ്യത്തെ അതിവേഗ ട്രെയിനുകളാണെങ്കിലും ശതാബ്ദി എക്സ്പ്രസുകളോട് യാത്രക്കാർക്ക് അത്ര മമതയില്ല. അമിത ടിക്കറ്റ് നിരക്കാണ് കാരണം. കാലിയായി ഒാടുന്നതിനേക്കാൾ നിരക്ക് കുറച്ച് പരമാവധി യാത്രക്കാരെ ആകർഷിക്കുന്നതാവും ഉത്തമമെന്ന് റെയിൽവേ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. രണ്ട് ട്രെയിനുകളിൽ ഇൗ തന്ത്രം പരീക്ഷിച്ചപ്പോൾ വിജയകരമായിരുന്നു ഫലം. ഇതോടെ നിരക്ക് കുറക്കൽ 25 ശതാബ്ദി ട്രെയിനുകളിൽകൂടി നടപ്പാക്കാനുള്ള ആലോചനയിലാണ് റെയിൽവേ.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 45 ശതാബ്ദി എക്സ്പ്രസുകളാണ് സർവിസ് നടത്തുന്നത്. ന്യൂഡൽഹി-അജ്മീർ, ചെന്നൈ-മൈസൂരു ട്രെയിനുകളിലാണ് കഴിഞ്ഞവർഷം പരീക്ഷണാർഥം നിരക്ക് കുറച്ചത്. യാത്രക്കാർ വളരെ കുറവുള്ള ജയ്പുർ-അജ്മീർ, ബംഗളൂരു-മൈസൂരു എന്നീ റൂട്ടുകൾക്കിടയിൽ പദ്ധതി നടപ്പാക്കി. ബസിലേതിന് തുല്യമായ നിരക്ക് നടപ്പാക്കിയതോടെ അഭൂതപൂർവമായ മാറ്റമാണുണ്ടായത്. ഇവിടെ 300 രൂപവരെയാണ് കുറവ് വരുത്തിയത്. ബംഗളൂരു-മൈസൂരു റൂട്ടിലാകെട്ട യാത്ര ബുക്കിങ്ങിൽ 63 ശതമാനം വർധനവുണ്ടായി. ഇതാണ് മറ്റു ട്രെയിനുകളിൽകൂടി പദ്ധതി വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.