മുംബൈ: മഹാരാഷ്ട്രയിലെ മുൻ സഖ്യകക്ഷിയായിരുന്ന ശിവസേനയെ 'ജനാബ് സേന'യെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി. കഴിഞ്ഞദിവസം നാസിക്കിലെ സിനിമാ തിയേറ്ററിൽ കാവിഷാൾ ധരിച്ച സ്ത്രീകളെ 'ദി കശ്മീർ ഫയൽസ്' കാണുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരുന്നു. സിനിമ കാണണമെങ്കിൽ കാവിഷാൾ ഉാരിമാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ ശിവസേന പ്രതികരിക്കാത്തതിനെയാണ് ബി.ജെ.പി വിമർശിച്ചത്.
താക്കറെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട പാർട്ടി ഇപ്പോൾ 'ജനാബ് സേന' ആയി മാറിയെന്ന് ബി.ജെ.പി ആരോപിച്ചു. ശിവസേനക്ക് ഹിന്ദുത്വയോടുള്ള പ്രതിബദ്ധതയെയും ബി.ജെ.പി വിമർശിച്ചു.
'ദി കാശ്മീർ ഫയൽസ്' എന്ന സിനിമ കാണാനായി നാസിക്കിലെത്തിയ വനിതകളോട് കാവി ഷാൾ ധരിച്ച് സിനിമ കാണാന്‍ കഴിയില്ലെന്ന് പറയുന്നതാണോ നിങ്ങളുടെ ഹിന്ദുത്വ രൂപമെന്ന് മഹാരാഷ്ട്ര ബി.ജെ.പി ഘടകം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.