ന്യൂഡല്‍ഹി: കോവിഡ്- 19 വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത രാവ ിലെ ഏഴുമുതൽ രാത്രി ഒമ്പതു വരെയുള്ള ജനത കർഫ്യൂവിൽ രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ആളൊഴിഞ്ഞു . ബസ്, ടാക്സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായി. ട്രെയിൻ, വി മാന സർവിസുകൾ നാമമാത്രമായിരുന്നു. ജനം കഴിയുന്നത്ര വീട്ടിൽതന്നെ കഴിയണമെന്നും അനാവ ശ്യ യാത്ര മറ്റുള്ളവരെ കൂടി അപകടത്തിലാക്കുമെന്നും കർഫ്യുവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാനങ്ങള്‍ ജനത കർഫ്യൂവിെൻറ ഭാഗമായി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. 3,700 സര്‍വിസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ഒരു സ്റ്റേഷനിൽനിന്നും പാസഞ്ചര്‍ / എക്സപ്രസ് ട്രെയിൻ പുറപ്പെടില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പുറപ്പെട്ട ദീർഘദൂര സർവിസുകൾ നിർത്തിവെക്കില്ല.
ഞായറാഴ്ച ആഭ്യന്തര സർവിസ് നടത്തില്ലെന്ന് ഇൻഡിഗോ, ഗോ എയർ തുടങ്ങിയ വിമാന കമ്പനികൾ അറിയിച്ചു. രാവിലെ ഏഴുമുതൽ രാത്രി 10വരെ സർവിസിൽനിന്ന് വിട്ടുനിൽക്കാൻ ഒാേട്ടാ-ടാക്സി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്തു. ഉബർ, ഒാല തുടങ്ങി ഒാൺലൈൻ ടാക്സികളും സർവിസ് നടത്തിയില്ല. ഡൽഹി മെട്രോയും സർവിസ് നടത്തിയില്ല.
ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ഡൽഹിയിൽ ഹോൾസെയിൽ, റീെട്ടയിൽ വിൽപന നിർത്തിവെക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.