ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കളുടെ സഹിഷ്ണുത കാരണം - ജാവേദ് അക്തർ

മുംബൈ: ഹിന്ദുക്കൾ സഹിഷ്ണുതയുള്ളവരും വിശാല ഹൃദയരുമാണെന്നും അവരു കാരണമാണ് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നതെന്നും പ്രമുഖ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ. ഉദാരതയും സഹിഷ്ണുതയും ഹിന്ദുക്കൾ ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ സംഘടിപ്പിച്ച ദീപോത്സവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ നിരീശ്വരവാദിയാണെങ്കിലും രാമനെ ആദരിക്കുകയും രാമന്റെയും സീതയുടെയും മണ്ണിൽ ജനിച്ചതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ശ്രീരാമൻ നമ്മുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും ഭാഗമാണ്. രാമായണം നമ്മുടെ സാംസ്കാരിക പൈതൃകം കൂടിയാണ്-ജാവേദ് പറഞ്ഞു. സീതയും രാമനും പ്രണയ പ്രതീകങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം ‘ജയ് സിയാ റാം’ വിളിക്കുകയും സദസ്സിനെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. ‘ജയ് സിയാ റാം’ എന്നത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ന് അസഹിഷ്ണുത വർധിച്ചുവരുകയാണെന്ന് പറഞ്ഞ ജാവേദ് ഹിന്ദുക്കൾ അവരുടെ പഴയ മൂല്യങ്ങൾ പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. ഇന്നത്തെ കാലത്തായിരുന്നുവെങ്കിൽ ‘ഷോലെ’ എന്ന സിനിമയിലെ ക്ഷേത്രരംഗം എഴുതാൻ തനിക്കും സലിം ഖാനും കഴിയുമായിരുന്നില്ലെന്നും ജാവേദ് പറഞ്ഞു.

Tags:    
News Summary - Javed Akhtar asks people to chant 'Jai Siya Ram' slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.