ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷത്തിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സർക്കാർ. ചരിത്രത്തെ കുറിച്ച് രാഹുൽ ഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും എം.പി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിലെ രണഘട്ടിൽനിന്നുള്ള എം.പിയാണ് ജഗന്നാഥ. വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച നടന്നാൽ കോൺഗ്രസിന് ഒളിക്കാനാവില്ല, ജനാഭിപ്രായം പാർട്ടിക്കെതിരെ ഉയരും. 1960ൽ നെഹ്‌റു കൊണ്ടുവന്ന നിയമമാണ് മണിപ്പൂരിൽ ഇത്തരം അക്രമങ്ങൾക്ക് കാരണം. മണിപ്പൂരിലെ സംഘർഷങ്ങളിൽ ആദ്യം ചർച്ച നടത്താൻ പ്രതിപക്ഷം അനുവദിക്കണമെന്നും അതിനുശേഷം പ്രധാനമന്ത്രി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ മറുപടി പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. അതേസമയം, പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയിലെ 16 പാർട്ടികളുടെ നേതാക്കൾ മണിപ്പൂരിലെത്തി ഇരകളുമായി കൂടിക്കാഴ്ച നടത്തുകയാണ്. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സന്ദർശിക്കുന്ന സംഘം ഗവർണറുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.