മോദിയെ 'അസുരൻ' എന്ന് വിശേഷിപ്പിച്ച് ജവഹർ സിർകാർ ; എസ്. ജയശങ്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ട്വിറ്റർ പോസ്റ്റർ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നരേന്ദ്ര മോദിയെ 'അസുരൻ' എന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ അംഗമായ ജവഹർ സിർകാർ.

പ്രമുഖ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് എസ്. ജയശങ്കർ 1980ൽ ഇന്ദിര ഗാന്ധി പ്രധാന മന്ത്രിയായിരുന്ന സമയത്ത് തന്റെ പിതാവിനെ പ്രതിരോധ ഉത്പാദന വകുപ്പിന്റെ സെക്രട്ടറി പദവിയിൽ നിന്നും മാറ്റിയിരുന്നു. അതിനാലാണ് രാജീവ് ഗാന്ധിയുടെ സമയത്ത് ജൂനിയറായ ഒരാളെ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിക്കുന്നത് നിരസിച്ചത്.

ശരിയായ സമയത്ത് ശരിയായ പാർട്ടി എന്ന നിലയിൽ ഇന്ത്യയുടെ വളർച്ചക്ക് നല്ലത് ബി.ജെ.പി ആയതുകൊണ്ടാണ് താൻ ബി.ജെ.പിയിലേക്ക് പോയതെന്നും എസ്.ജയശങ്കർ പറഞ്ഞു.

വിശ്വസ്തനായി ഗാന്ധിമാർക്കിടയിൽ നല്ല സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചതിന് ശേഷമാണോ ജയശങ്കർ ഇതൊക്കെ തിരിച്ചറിഞ്ഞത്. ജയശങ്കറിന് ഓർമകുറവുണ്ട്.

ബി.ജെ.പിയെ ഇപ്പോൾ ചേർത്തുപിടിക്കുന്നത് വിദേശ മന്ത്രിയായിയുള്ള സ്ഥാനക്കയറ്റത്തിന് വേണ്ടിയാണോ എന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജവഹർ സിർകാർ ട്വിറ്ററിൽ പോസ്റ്റിട്ടത്.

ചൈനയിലും യു.എസിലും അംബാസ്സഡറായിരുന്ന ജയശങ്കർ 2015 മുതൽ 2018 വരെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2011 ലാണ് ദേശീയ സുരക്ഷാ തന്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ പിതാവ് കെ.സുബ്രമണ്യം മരിക്കുന്നത്.

Tags:    
News Summary - jawhar Sircar calls Modi as asuran-twitter poster follows Jayashankar's revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.