ആരോഗ്യനിലയിൽ പുരോഗതി; ജയലളിത ഉടൻ ആശുപത്രി വിടും

ചെന്നൈ: രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന തമി​ഴ്​നാട്​ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ജയലളിത പൂർണമായി സുഖംപ്രാപിച്ചെന്ന്​ എ.​െഎ.എ.ഡി.എം.കെ. ആശുപത്രിയിൽ ​ഡോക്ടർമാരുടെയും വിദഗ്​ധരുടെയും നിരീക്ഷണത്തിലുള്ള ജയലളിതയുടെ നിലയിൽ നല്ല ​പുരോഗതയുണ്ടെന്നും അവർ ഉടൻതന്നെ വീട്ടിലേക്ക്​ മടങ്ങുമെന്നും പാർട്ടി വക്​താവ്​ സരസ്വതി മാധ്യമങ്ങളെ അറിയിച്ചു.

ആരോഗ്യകാര്യത്തിൽ ​ജയലളിതക്ക് ദൈവത്തി​െൻറ പിന്തുണയുണ്ടെന്നും ഡോക്​ടർമാരുടെ നിർദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി പറഞ്ഞു. ​സെപ്​റ്റംബർ 22 നാണ്​ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Tags:    
News Summary - jayalalitha completely well: return to home soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.